ad
Deshabhimani

മുൻ അഡീഷണൽ ചീഫ് സെക്രട്ടറി പി എച്ച് കുര്യൻ അന്തരിച്ചു

 P H Kurian .jpg
വെബ് ഡെസ്ക്

Published on Aug 26, 2026, 07:05 PM | 1 min read

തിരുവനന്തപുരം: കേരളത്തിലെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനും മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയുമായ കോട്ടയം സൗത്ത് പാമ്പാടി പുല്ലുക്കോട്ടയിൽ പി എച്ച് കുര്യൻ (67) അന്തരിച്ചു. 1986 കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം, ഭരണരംഗത്ത് നിരവധി സുപ്രധാന പദവികൾ അലങ്കരിച്ചിട്ടുണ്ട്.


ഔദ്യോഗിക ജീവിതത്തിൽ റവന്യൂ, വ്യവസായം, ഐ ടി വകുപ്പുകളിൽ പ്രിൻസിപ്പൽ സെക്രട്ടറിയായി അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ, ഒഡീഷ സർക്കാരിലും വിവിധ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കേരളത്തിൽ കോട്ടയം ജില്ലാ കളക്ടറായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ കീഴിൽ പേറ്റന്റ്സ്, ട്രേഡ്മാർക്സ് ആൻഡ് ഡിസൈൻസ് കൺട്രോളർ ജനറലായും അദ്ദേഹം പ്രവർത്തിച്ചു. മികച്ച ഭരണാധികാരിയെന്ന നിലയിലും ഐടി, വ്യവസായ രംഗങ്ങളിലെ നയരൂപീകരണങ്ങളിലും അദ്ദേഹം നൽകിയ സംഭാവനകൾ ഏറെ ശ്രദ്ധേയമാണ്.


കാൻസർ രോഗബാധിതനായി ചികിത്സയിലായിരുന്നു. തിരുവനന്തപുരം കിംസിൽ വച്ചായിരുന്നു അന്ത്യം. മൃതദേഹം വെള്ളിയാഴ്ച രാവിലെ തിരുവനന്തപുരം മുട്ടടയിലെ വീട്ടിൽ എത്തിക്കും. തുടർന്ന് അന്നു വൈകിട്ട് കോട്ടയം സൗത്ത് പാമ്പാടിയിലെ വീട്ടിലേക്ക് കൊണ്ടുപോകും. ശനിയാഴ്ച 11 മണിക്ക് സൗത്ത് പാമ്പാടി സെന്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ സംസ്ക്കാരം നടക്കും.


മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനും മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയുമായ പി എച്ച് കുര്യന്റെ നിര്യാണത്തിൽ പ്രതിപക്ഷ പിണറായി വിജയൻ അനുശോചിച്ചു. റവന്യൂ, വ്യവസായം, ഐ ടി വകുപ്പുകളിൽ പ്രിൻസിപ്പൽ സെക്രട്ടറിയായും ജില്ലാ കലക്ടറായും ഭരണരംഗത്തെ അദ്ദേഹത്തിന്റെ സേവനം മികച്ചതായിരുന്നു. ഐടി, വ്യവസായ നയരൂപീകരണങ്ങളിലും അദ്ദേഹം നൽകിയ സംഭാവനകൾ ഏറെ ശ്രദ്ധേയമാണ്. കടുംബാംഗങ്ങളുടേയും ഉറ്റവരുടേയും ദു:ഖത്തിൽ പങ്കുചേരുന്നെന്നും അദ്ദേഹം പറഞ്ഞു.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home