സന്തോഷ് ട്രോഫി ഫുട്‌ബോൾ: കേരളത്തെ ജി സഞ്ജു നയിക്കും; 9 പുതുമുഖങ്ങൾ

കൊച്ചി: സന്തോഷ് ട്രോഫി ഫുട്‌ബോൾ ഫൈനൽ റൗണ്ടിനുള്ള കേരള ടീമിനെ നയിക്കും. തുടർച്ചയായി രണ്ടാം തവണയാണ് പ്രതിരോധക്കാരന്റ കേരളത്തിന്റെ നായകനാവുന്നത്. എറണാകുളം സ്വദേശിയായ സഞ്‌ജു കേരള പൊലീസ് താരമാണ്. സൂപ്പർ ലീഗിൽ മലപ്പുറം എഫ്സിക്കായും പന്ത് തട്ടി.
യുവതാരങ്ങൾക്ക് പ്രാധാന്യം നൽകിയുള്ള ടീമിനെയാണ് ഇക്കുറി പ്രഖ്യാപിച്ചത്. 22 അംഗ ടീമിൽ ഒമ്പത് പേർ പുതുമുഖങ്ങളാണ്. ടീം: ജി സഞ്‌ജു (എറണാകുളം). മുഹമ്മദ് അഷർ (തൃശൂർ), മുഹമ്മദ് സിനാൻ (കണ്ണൂർ), മുഹമ്മദ് കെ ആഷിഖ് (മലപ്പുറം), ഇ സജീഷ് (പാലക്കാട്), ടി ഷിജിൻ (തിരുവനന്തപുരം), മുഹമ്മദ് അജ്സൽ (കോഴിക്കോട്), മുഹമ്മദ് റിയാസ് പി ടി (പാലക്കാട്), എം വിഘ്നേഷ് (തിരുവനന്തപുരം), അബൂബക്കർ ദിൽഷാദ് (കാസർകോട്), എൻ എം അർജുൻ (തൃശൂർ), വി അർജുൻ (കോഴിക്കോട്), ഒ എം ആസിഫ് (എറണാകുളം), ബിബിൻ അജയൻ (എറണാകുളം), അബ്ദുൾ ബാദിഷ് (മലപ്പുറം), എസ് സന്ദീപ് (മലപ്പുറം), തേജസ് കൃഷ്ണൻ എസ് (പാലക്കാട്), എം മനോജ് ( തിരുവനന്തപുരം), അജയ് അക്സ് (എറണാകുളം), മുഹമ്മദ് ജസീൻ എം (മലപ്പുറം), എസ് ഹജ്മൽ (പാലക്കാട്), അൽക്കേഷ് രാജ് ടി വി (തൃശൂർ).
ഏഴ് തവണ ജേതാക്കളായ കേരളം കഴിഞ്ഞ തവണ ഒരു ഗോളിന് നഷ്ടമായ കിരീടം തിരികെ പിടിക്കാനായാണ് ഇത്തവണ അസമിലേക്ക് പുറപ്പെടുന്നത്. 21നാണ് ടൂർണമെന്റ് തുടങ്ങുന്നത്. കേരളത്തിന്റെ ആദ്യ കളി മുൻചാമ്പ്യൻമാരായ പഞ്ചാബുമായി 22നാണ്. അസമിലെ സിലാപത്തർ, ധകുഖാന സ്‌റ്റേഡിയങ്ങളിലായാണ് മത്സരങ്ങൾ. കേരള ടീം 19ന് കൊച്ചിയിൽനിന്ന് വിമാന മാർഗം പുറപ്പെടും.
24ന് റെയിൽവേസ്, 26ന് ഒഡിഷ, 29ന് മേഘാലയ, 31ന് സർവീസസ് എന്നീ ടീമുകളുമായാണ് ഗ്രൂപ്പ് റൗണ്ടിലെ പോരാട്ടങ്ങൾ. മികച്ച നാല് സ്ഥാനക്കാർ ക്വാർട്ടറിലെത്തും. ഫെബ്രുവരി എട്ടിനാണ് ഫൈനൽ. ദേശീയ ഗെയിംസിൽ സ്വർണം സമ്മാനിച്ച എം ഷഫീഖ് ഹസനാണ് കേരളത്തിന്റെ പരിശീലകൻ. മുൻ സന്തോഷ് ട്രോഫി താരം എബിൻ റോസ് സഹപരിശീലകനും. ഗോൾകീപ്പർ കോച്ചായി ഇന്ത്യൻ മുൻ താരം കെ ടി ചാക്കോയുമുണ്ട്. 2023ൽ മലപ്പുറത്ത് നടന്ന ടൂർണമെന്റിലാണ് അവസാനം ചാമ്പ്യൻമാരായത്.










0 comments