ad
Deshabhimani

print edition സന്തോഷ്‌ ട്രോഫി ഫൈനൽ: എട്ടാം കിരീടം തേടി കേരളം

Santosh Trophy .JPG

സർവീസസ് ക്യാപ്റ്റൻ ഗഗൻദീപ് സിങ്ങും(ഇടത്ത്‌) കേരളത്തിന്റെ വൈസ് ക്യാപ്റ്റൻ എം മനോജും സന്തോഷ്‌ട്രോഫിക്കൊപ്പം

avatar
അജിൻ ജി രാജ്‌

Published on Feb 08, 2026, 12:06 AM | 1 min read

ദിബ്രുഗഢ്‌ (അസം): സന്തോഷ്‌ ട്രോഫി ഫുട്‌ബോളിൽ എട്ടാം കിരീടം തേടി കേരളം ഇന്ന്‌ സർവീസസിനോട്‌. അസമിലെ ധാകുവാഖാന സ്‌റ്റേഡിയത്തിൽ പകൽ ഒന്നിനാണ്‌ ഫൈനൽ. 
 കേരളത്തിന്റെ 16–ാം ഫൈനലാണ്‌. 2022ൽ മലപ്പുറം മഞ്ചേരിയിലാണ്‌ അവസാനമായി ജേതാക്കളായത്‌. സെമിയിൽ പഞ്ചാബിനെ നാല്‌ ഗോളിന്‌ തകർത്താണ്‌ ജി സഞ്ജു ക്യാപ്‌റ്റനായ കേരളം സെമിയിലെത്തിയത്‌. ഏഴുതവണ ജേതാക്കളായ സർവീസസാകട്ടെ റെയിൽവേസിനെ രണ്ട്‌ ഗോളിന്‌ തോൽപ്പിച്ചു. ഗ്രൂപ്പ്‌ഘട്ടം ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ ഒറ്റ ഗോളിന്‌ പട്ടാളപ്പട ജയിച്ചിരുന്നു. സന്തോഷ്‌ ട്രോഫിയുടെ ചരിത്രത്തിൽ രണ്ടാംതവണയാണ്‌ കേരളവും സർവീസസും ഫൈനലിൽ മുഖാമുഖമെത്തുന്നത്‌. 2013ൽ കൊച്ചിയിൽ ഷൂട്ട‍ൗട്ടിൽ കേരളം തോറ്റു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home