print edition സാഫ് കപ്പ് ഫുട്ബോൾ: ഇന്ത്യൻ വനിതകൾ മാലദ്വീപിനോട്

ഫത്തോർദ: വനിതാ സാഫ് കപ്പ് ഫുട്‌ബോളിന് ഇന്ന് തുടക്കമാകും. ഗോവയിലെ ഫത്തോർദ സ്‌റ്റേഡിയം വേദിയാകുന്ന ടൂർണമെന്റിൽ ഇന്ത്യ ഇന്ന് മാലദ്വീപിനെ നേരിടും. രാത്രി ഏഴരയ്‌ക്കാണ് കളി. ബി ഗ്രൂപ്പിൽ 31ന് നിലവിലെ ചാമ്പ്യൻമാരായ ബംഗ്ലാദേശുമായാണ് അടുത്ത കളി. നേപ്പാൾ, ശ്രീലങ്ക, ഭൂട്ടാൻ ടീമുകളാണ് എ ഗ്രൂപ്പിൽ. ആദ്യ രണ്ട് സ്ഥാനക്കാർ സെമിയിലേക്ക് മുന്നേറും. 23 അംഗ ഇന്ത്യൻ ടീമിൽ മലയാളി വിങ്ങർ പി മാളവികയുമുണ്ട്. ജൂൺ ആറിനാണ് ചാമ്പ്യൻഷിപ്പിന്റെ ഫെെനൽ.










0 comments