ഇരട്ട ഗോളുമായി ക്രിസ്‌റ്റ്യാനോ; അൽ നസറിന് മിന്നും ജയം

റിയാദ്: അൽ നസറിൽ ഗോളടി തുടർന്ന് ക്രിസ്‌റ്റ്യാനോ റൊണാൾഡോ. സൗദി ഫുട്‌ബോൾ ലീഗിൽ ഇരട്ടഗോളുമായി ക്രിസ്‌റ്റ്യാനോ തിളങ്ങിയപ്പോൾ അൽ ഹസീമിനെ എതിരില്ലാത്ത് നാലു ഗോളുകൾക്കാണ് അൽ നസർ തകർത്തത്. ഇതോടെ പോയിന്റ് പട്ടികയിൽ ടീം ഒന്നാം സ്ഥാനത്തെത്തി.
13-ാം മിനിറ്റിൽ ക്രിസ്‌റ്റ്യാനോ റൊണാൾഡോയുടെ ഗോളിലൂടെയാണ് അൽ നസർ പടയോട്ടം തുടർന്നത്. 30-ാം മിനിറ്റിൽ കോമൻ ലീഡ് ഉയർത്തി. ജോവോ ഫെലിക്സിന്റെ പാസിൽ നിന്നായിരുന്നു ഗോൾ. രണ്ടാം പകുതിയിൽ ബ്രസീലിയൻ താരം ആഞ്ചലോയുടെയും ക്രിസ്‌റ്റ്യാനോയുടെയും ഗോളു കൂടി വീണപ്പോൾ അൽ ഹസീമിന് മറുപടിയുണ്ടായില്ല.
അൽ നസറുമായുള്ള പ്രശ്‌നങ്ങൾ പരിഹരിച്ച് തിരിച്ചെത്തിയ ക്രിസ്‌റ്റ്യാനോ മികച്ച ഫോമിലാണ്. തുടർച്ചയായ രണ്ടാം കളിയിലും ഗോൾ കണ്ടെത്തിയ
നാൽപ്പത്തൊന്നുകാരന് ആകെ ഗോൾ 964 ആയി. ആയിരം ഗോളാണ് താരത്തിന്റെ ലക്ഷ്യം.









0 comments