Live News തൃശൂരിൽ വൻ വാഹനാപകടം; 8 പേർക്ക് ദാരുണാന്ത്യം

തൃശൂർ : കയ്പമംഗലത്ത് വാഹനാപകടത്തിൽ 7 വിദ്യാർഥികൾക്കും ഡ്രൈവർക്കും ദാരുണാന്ത്യം. അതിവേഗത്തിൽ എത്തിയ കാർ നിർത്തിയിട്ട ചരക്ക് ലോറിയിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. നിർമാണം നടക്കുന്ന ദേശീയപാതയിലാണ് സംഭവം. തമിഴ്നാട്ടിൽ നിന്നുള്ള വിദ്യാർഥികൾ സഞ്ചരിച്ച കാർ ആണ് അപകടത്തിൽപ്പെട്ടത്.
ഇടതുവശത്തേക്കുള്ള സിഗ്നല്‍ ബോർഡ് മറിച്ചാണ് ലോറി നിര്‍ത്തിയിട്ടിരുന്നത്. മൂന്ന് ലോറികള്‍ സംഭവ സ്ഥലത്ത് അടുപ്പിച്ച് നിര്‍ത്തിയിട്ടിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.
തൃശൂർ കയ്പമംഗലത്ത് അപകടത്തിൽപ്പെട്ട കാർ
ദേശീയപാതയിൽ മുന്നറിയിപ്പ് ബോർഡ് ഉണ്ടായിരുന്നു. എന്നാൽ ലോറി നിർത്തിയത് ബോർഡ് മറിച്ച് അലക്ഷ്യമായെന്ന് നാട്ടുകാർ.
സേലം സ്വദേശി വിശ്വ (20), ദിണ്ടിഗൽ സ്വദേശി സൂര്യ (20), മധുര സ്വദേശി സന്തോഷ് (20), മധുര സ്വദേശി പ്രസന്ന, ദിണ്ടിഗൽ സ്വദേശി യുവസഞ്ജിത് (20) എന്നിവരാണ് മരിച്ചത്. മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടില്ല.
വിനോദയാത്രയ്ക്കായി കേരളത്തിൽ എത്തിയ ദിണ്ടിഗലിലെ പിഎസ്എൻഎ എഞ്ചിനിയറിംഗ് കോളേജ് വിദ്യാർഥികളാണ് മരിച്ചത്.
ദേശീയപാതയിൽ ലോറി നിർത്തിയിട്ടതിൽ വീഴ്ചയുണ്ടായെന്ന് നാട്ടുകാർ
മൃതദേഹങ്ങൾ തൃശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിൽ
ദിണ്ടിഗലിലെ എഞ്ചിനിയറിംഗ് കോളേജ് വിദ്യാർഥികളാണ് മരിച്ചത്.
മരിച്ചവരിൽ 5 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. വിശ്വ(20), സൂര്യ, സന്തോഷ്, പ്രസന്ന, യുവസഞ്ജിത് എന്നിവരെയാണ് തിരിച്ചറിഞ്ഞത്.










0 comments