ആരാധകർക്ക് ദുഃഖവാർത്ത; റൊണാൾഡോ ഇന്ത്യയിലേക്കില്ല

ഫത്തോർദ: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കളി നേരിട്ട് കാണാനിരുന്ന ഇന്ത്യന്‍ ആരാധകർക്ക് കനത്ത തിരിച്ചടി. ഗോവയിൽ നടക്കുന്ന മത്സരത്തിൽ സൂപ്പർ താരം കളിക്കില്ല. എഎഫ്‌സി ചാമ്പ്യൻസ് ലീഗ് 2 ഗ്രൂപ്പ് ഘട്ടത്തിലെ എഫ്‌സി ഗോവക്കെതിരായ എവേ മത്സരത്തിനുള്ള റൊണാൾഡോ ഉണ്ടാവില്ലെന്ന് അൽ നസ്ർ സ്ഥിരീകരിച്ചു. അതേസമയം സാദിയോ മാനെ, കോമൻ, ഇനിഗോ മാർട്ടിനസ് തുടങ്ങിയ താരങ്ങൾ അൽ നസ്റിനായി ഇന്ത്യയിലെത്തുന്നുണ്ട്. ഒക്ടോബർ 22 വൈകീട്ട് 7.15 ന് ഫതോർഡയിലാണ് മത്സരം.
എഫ്സി ഗോവക്കെതിരായ മത്സരത്തിന് മുന്നോടിയായി അൽ നസർ ക്ലബ് സംഘം ഗോവയിലെ സൗകര്യങ്ങൾ വിലയിരുത്തിയിരുന്നു. അൽ നസറിൽനിന്നുള്ള രണ്ടംഗ സംഘമാണ് ഗോവ സന്ദർശിച്ചത്. ഗോവൻ കായികമന്ത്രിയുമായി ചർച്ച നടത്തി. സ്‌റ്റേഡിയത്തിലെ തയ്യാറെടുപ്പുകളും സുരക്ഷാ കാര്യങ്ങളും വിലയിരുത്തി.










0 comments