ad
Deshabhimani

print edition ഗോളടി തുടർന്ന്‌ റൊണാൾഡോ

Ronaldo
വെബ് ഡെസ്ക്

Published on Oct 20, 2025, 01:16 AM | 1 min read

റിയാദ്‌: പെനൽറ്റി പാഴാക്കിയതിന്‌ ഒന്നാന്തരം ഗോളില‍ൂടെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രായശ്ചിത്തം. സ‍ൗദി പ്രോ ലീഗിൽ അൽ ഫത്തേയ്‌ക്കെതിരെയായിരുന്നു അൽ നസർ ക്യാപ്‌റ്റന്റെ പ്രകടനം. ഒരു ഗോളിന്‌ വഴിയൊരുക്കുകയുംചെയ്‌തു. കളി 5–1ന്‌ റൊണാൾഡോയും സംഘവും ജയിച്ചു. ജോയോ ഫെലിക്‌സ്‌ ഇരട്ടഗോൾ നേടി. 59–ാം മിനിറ്റിൽ റൊണാൾഡോയുടെ പെനൽറ്റി എതിർ ഗോളി തട്ടിയകറ്റി.


എന്നാൽ, 61–ാം മിനിറ്റിൽ സൂപ്പർ ഗോളെത്തി. ഇടത്‌ ബോക്‌സിന്‌ മുന്നിൽനിന്ന്‌ നാല്‌ പ്രതിരോധക്കാർക്കിടയിലൂടെയുള്ള വലംകാലടി വലകയറി. കളിജീവിതത്തിൽ ആകെ 949 ഗോളായി നാൽപ്പതുകാരന്‌. 22ന്‌ ഗോവയിൽ ചാമ്പ്യൻസ്‌ ലീഗ്‌ 2ൽ എഫ്‌സി ഗോവയ്‌ക്കെതിരെയാണ്‌ അൽ നസറിന്റെ അടുത്ത മത്സരം. റൊണാൾഡോ കളിക്കാനെത്തുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home