ad
Deshabhimani

print edition ഇരട്ടഗോളുമായി റൊണാൾഡോ

Cristiano Ronaldo Al Nassr

ക്രിസ്‌റ്റ്യാനോ റൊണാൾഡോ | Photo Credit: X/AlNassrFC

വെബ് ഡെസ്ക്

Published on Apr 05, 2026, 04:31 AM | 1 min read

റിയാദ്‌: പരിക്കുമാറി തിരിച്ചെത്തിയ ക്രിസ്‌റ്റ്യാനോ റൊണാൾഡോ ഇരട്ടഗോളുമായി മിന്നി. സ‍ൗദി പ്രോ ലീഗ്‌ -ഫുട്‌ബോളിൽ അൽ നജ്‌മയ്‌ക്കെതിരെയായിരുന്നു അൽ നസർ താരത്തിന്റെ പ്രകടനം. ഇ‍ൗ സീസണിൽ അൽ നസറിനായി 23 ഗോളായി നാൽപ്പത്തൊന്നുകാരന്‌. ലോകകപ്പ്‌ ഫുട്‌ബോളിനായി പൂർണമായും ഒരുങ്ങിയെന്ന സൂചനയും പോർച്ചുഗൽ ക്യാപ്‌റ്റൻ നൽകി. 5–2നായിരുന്നു അൽ നസറിന്റെ ജയം.


പേശീവലിവ്‌ കാരണം ഫെബ്രുവരിയിലാണ്‌ റൊണാൾഡോ കളംവിട്ടത്‌. സ്‌പെയ്‌നിൽവച്ചായിരുന്നു ചികിത്സ. ഇതിനിടെ പോർച്ചുഗൽ കുപ്പായത്തിൽ രണ്ട്‌ സ‍ൗഹൃദ മത്സരങ്ങൾ നഷ്ടമാകുകയും ചെയ്‌തു.

സ‍ൗദി ലീഗിൽ നൂറാം മത്സരമായിരുന്നു റൊണാൾഡോയ്‌ക്ക്‌. രണ്ടാംപകുതിയിൽ പെനൽറ്റിയിലൂടെയായിരുന്നു ആദ്യ ഗോൾ. പിന്നാലെ രണ്ടാമത്തെ ഗോളും നേടി. സാദിയോ മാനെയും ഇരട്ടഗോളടിച്ചു. ലീഗിൽ ഒന്നാമത്‌ തുടരുന്ന അൽ നസർ തുടർച്ചയായ പതിനഞ്ചാം ജയമാണ്‌ സ്വന്തമാക്കിയത്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home