ad
Deshabhimani

print edition റയലിന്‌ ജയം

real madrid

Real Madrid X

വെബ് ഡെസ്ക്

Published on Apr 23, 2026, 02:01 AM | 1 min read

മാഡ്രിഡ്‌ : കിലിയൻ എംബാപ്പെയും വിനീഷ്യസ്‌ ജൂനിയറും ലക്ഷ്യം കണ്ട മത്സരത്തിൽ റയൽ മാഡ്രിഡിന്‌ ജയം. സ്‌പാനിഷ്‌ ഫുട്‌ബോൾ ലീഗിൽ അലാവെസിനെ 2–1ന്‌ തോൽപ്പിച്ചു. പരിക്കുസമയം ടോണി മാർട്ടിനെസ്‌ അലാവെസിനായി ആശ്വാസഗോൾ നേടി. ജയിച്ചെങ്കിലും ഒന്നാംസ്ഥാനത്തുള്ള ബാഴ്‌സലോണയുമായി ആറ്‌ പോയിന്റ്‌ വ്യത്യാസമുണ്ട്‌ റയലിന്‌. 31 കളിയിൽ 79 പോയിന്റാണ്‌ ബാഴ്‌സയ്‌ക്ക്‌. രണ്ടാംസ്ഥാനത്തുള്ള റയലിന്‌ 32ൽ 73. ആകെ 38 മത്സരമാണ്‌ ലീഗിൽ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home