Deshabhimani

യുവേഫ ചാമ്പ്യൻസ് ലീഗ്: ലിവർപൂൾ വീണു, റയലിന് ത്രില്ലർ ജയം

Champions league

photo: AP

വെബ് ഡെസ്ക്

Published on Nov 05, 2026, 01:57 AM | 1 min read

മാഡ്രിഡ് : യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇഞ്ചുറി ടൈമിലെ തകർപ്പൻ ഗോളിലൂടെ റയൽ മാഡ്രിഡിന് ജയം. എഇകെ ഏതൻസിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് റയൽ തോൽപ്പിച്ചത്. മത്സരത്തിൽ രണ്ട് തവണ പിന്നിലായ ശേഷമാണ് റയൽ തിരിച്ചടിച്ച് വിജയം സ്വന്തമാക്കിയത്.ഇഞ്ചുറി ടൈമിൽ ഫെഡറിക്കോ വാൽവെർഡെ നേടിയ ഗോളാണ് റയലിന് വിജയം സമ്മാനിച്ചത്.


മറ്റൊരു മത്സരത്തിൽ ലിവർപൂളിനെ അട്ടിമറിച്ച് ഫെനർബാഷെ. ആവേശകരമായ പോരാട്ടത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഫെനർബാഷെ വിജയിച്ചത്. രണ്ട് തവണ പിന്നിലായ ശേഷമാണ് സ്വന്തം തട്ടകത്തിൽ ഫെനർബാഷെ തിരിച്ചടിച്ച് വിജയം നേടിയത്. 79-ാം മിനിറ്റിൽ വെദാത് മുരിഖി നേടിയ ഹെഡർ ഗോളാണ് ടീമിന് നിർണായകമായത്.


മത്സരത്തിന്റെ 25-ാം മിനിറ്റിൽ ലിവർപൂൾ ലീഡ് നേടി. എന്നാൽ 29-ാം മിനിറ്റിൽ മേസൺ ഗ്രീൻവുഡിലൂടെ ഫെനർബാഷെ സമനില പിടിച്ചു. 69-ാം മിനിറ്റിൽ അലക്സാണ്ടർ ഇസാക് വീണ്ടും ലിവർപൂളിനെ മുന്നിലെത്തിച്ചു. നാല് മിനിറ്റിനകം ആർച്ചി ബ്രൗണിലൂടെ ഫെനർബാഷെ ഒപ്പമെത്തി. 79-ാം മിനിറ്റിൽ മുരിഖി വിജയഗോൾ നേടുകയായിരുന്നു. ഈ സീസണിലെ ചാമ്പ്യൻസ് ലീഗിൽ ലിവർപൂളിന്റെ ആദ്യ തോൽവിയാണിത്. നാല് മത്സരങ്ങളിൽ പത്ത് ഗോളുകളാണ് ലിവർപൂൾ വഴങ്ങിയത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Recommended

Deshabhimani
Home