വിദ്യാർഥി സമരത്തിന് കർഷക സംഘത്തിന്റെ ഐക്യദാർഢ്യം

സംസ്‌കൃത സർവകലാശാലയിലെ വിദ്യാർഥി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കേരള കർഷകസംഘം സംഘടിപ്പിച്ച ഐക്യദാർഢ്യ സദസ്സ് ജില്ലാ സെക്രട്ടറി ആർ അനിൽകുമാർ ഉദ്‌ഘാടനം ചെയ്യുന്നു
കാലടി
സംസ്‌കൃത സർവകലാശാലയിൽ നിരാഹര സമരമനുഷ്‌ഠിക്കുന്ന വിദ്യാർഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച് കേരള കർഷക സംഘം അങ്കമാലി ഏരിയ കമ്മിറ്റി ഐക്യദാർഢ്യ സദസ് സഘടിപ്പിച്ചു.
ജില്ലാ സെക്രട്ടറി ആർ അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. കെ കെ ഷിബു അധ്യക്ഷനായി. സംഘം അങ്കമാലി ഏരിയ സെക്രട്ടറി പി അശോകൻ, പ്രസിഡന്റ് ബൈജൂ പറപ്പിള്ളി, പി കെ സോമൻ, മിനി ഗോപി, കെ തുളസി, പി വി തോമസ്, കെ പി റെജീഷ്, ബേബി കാക്കശ്ശേരി എന്നിവർ സംസാരിച്ചു.







0 comments