print edition യുസി കോളേജിലെ 'പരിഷ്കൃത സമരം'

യു സി കോളേജിൽ പ്രിൻസിപ്പൽ മിനി ആലീസിനുനേരെയുണ്ടായ പ്രതിഷേധം
കൊച്ചി: വിദ്യാർഥികളുടെ ജനാധിപത്യ പ്രതിഷേധങ്ങളെ ആക്ഷേപിക്കുന്ന ഉന്നതവിദ്യാഭ്യാസ മന്ത്രി യുസി കോളേജിൽ കെഎസ്‌യു നടത്തിയ ‘അപരിഷ്‌കൃത സമരം’ മറക്കാനിടയില്ല. പുറത്താക്കപ്പെട്ട വിദ്യാർഥികളെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ട് എട്ടുമാസംമുന്പ് ഫെബ്രുവരി 26ന് കെഎസ്‌യു പ്രവർത്തകർ ആലുവ പ്രിൻസിപ്പൽ ഡോ. മിനി ആലീസിനുനേരെ കരി ഓയിൽ ഒഴിച്ചാണ് പ്രതിഷേധിച്ചത്.
കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറിയും വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷയുമായ മിവ ജോളിയുടെ നേതൃത്വത്തിലായിരുന്നു അതിക്രമം.
വിദ്യാർഥി യൂണിയൻ പരിപാടി രാത്രി വൈകി സംഘടിപ്പിച്ചതിനാണ് കെഎസ്‌യു പ്രവര്‍ത്തകരായ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ടിസി നല്‍കിയത്.
തുടർന്ന് അനിശ്ചിതകാല സമരം പ്രഖ്യാപിച്ച കെഎസ്‌യു പ്രവർത്തകർ കരി ഓയിലുമായി പ്രിന്‍സിപ്പലിനു മുന്നിലെത്തി. കോളേജിന് പുറത്തെ കെഎസ്‌യു പ്രവർത്തകരും കൂട്ടത്തിലുണ്ടായിരുന്നു. മിവ ജോളി ഉള്‍പ്പെടെ എട്ട് കെഎസ്‌യു പ്രവർത്തകരെ പൊലീസ് അറസ്റ്റ്‌ചെയ്‌തു. അതിക്രമത്തെ അന്ന് റോജി എം ജോൺ തള്ളിപ്പറഞ്ഞില്ല.







0 comments