തുറവൂർ സെന്റ് അഗസ്റ്റിൻ യുപിഎസിൽ ദേശാഭിമാനി അക്ഷരമുറ്റം

തുറവൂർ സെന്റ് അഗസ്റ്റിൻ യുപി സ്കൂളിൽ ദേശാഭിമാനി അക്ഷരമുറ്റം പദ്ധതി ആരംഭിച്ചപ്പോൾ
അങ്കമാലി
തുറവൂർ സെന്റ് അഗസ്റ്റിൻ യുപി സ്കൂളിൽ "ദേശാഭിമാനി അക്ഷരമുറ്റം’പദ്ധതി ആരംഭിച്ചു. തുറവൂർ ഗ്രാമീണ സഹകരണ സംഘം വൈസ് പ്രസിഡന്റ് പി വി ജോയി ഉദ്ഘാടനം ചെയ്തു.
പ്രധാനാധ്യാപിക എം ടി ഷൈബി അധ്യക്ഷയായി. സംഘം സെക്രട്ടറി കെ വി പീറ്റർ,ഡയറക്ടർ ബോർഡ് അംഗങ്ങളായ എം എം ജെയ്സൺ, എ വി ദേവരാജൻ, കെ കെ ശിവൻ, കെ കെ സുരേഷ്, പി എൻ വിജയൻ, അധ്യാപകൻ ജോളി പീറ്റർ എന്നിവർ സംസാരിച്ചു. തുറവൂർ ഗ്രാമീണ സഹകരണ സംഘമാണ് പത്രം സ്പോൺസർ ചെയ്തത്.







0 comments