Deshabhimani

ഇതോ പരിഷ്കൃതം

print edition മറക്കില്ല ആ കരിഓയിൽ 
അഭിഷേകം

KSU 03

2013 ഫെബ്രുവരി അഞ്ചിന്‌ ഹയർസെക്കൻഡറി ആസ്ഥാനത്ത്‌ ഡയറക്ടർ കേശവേന്ദ്രകുമാറിനുനേരെ കെഎസ്‌യുക്കാർ കരിഓയിൽ ഒഴിച്ചപ്പോൾ

വെബ് ഡെസ്ക്

Published on Nov 06, 2026, 01:45 AM | 1 min read

തിരുവനന്തപുരം: ശരീരം മുഴുവൻ കരി ഓയിലിൽ കുളിച്ചുനിൽക്കുന്ന ഹയർ സെക്കൻഡറി ഡയറക്‌ടർ കേശവേന്ദ്രകുമാറിനെ കേരളം മറക്കില്ല. പ്രതിക്ക്‌ സർക്കാർ സർവീസിൽ ജോലി കിട്ടാൻ അദ്ദേഹം മാപ്പുകൊടുത്തതും കേരളം കണ്ടു. കെഎസ്‌യുക്കാരാണ്‌ കരിഓയിലിൽ കുളിപ്പിച്ചത്‌. കെഎസ്‌യുവിന്റെ സമരാഭാസത്തെ ധീരകൃത്യമെന്ന്‌ പുകഴ്‌ത്തിയ അന്നത്തെ എന്‍എസ്‌എസ്‌യു ഉപാധ്യക്ഷനാണ്‌ ഇന്നത്തെ "സമാധാന പ്രിയ'നായ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ.


2013 ഫെബ്രുവരി അഞ്ചിനാണ്‌ തരുവനന്തപുരത്ത് ഹയർ സെക്കൻഡറി ആസ്ഥാനത്ത്‌ എത്തിയ ഒരു കൂട്ടം കെഎസ്‌യുക്കാർ കരിഓയിൽ ഒഴിച്ചത്‌. ബഹളം കേട്ട് എത്തിയ സൂപ്രണ്ട് പ്രേമചന്ദ്രബാബുവും കരി ഓയിൽ ആക്രമണത്തിന് ഇരയായി. ജീവനക്കാരൻ അജിയെ തല്ലിവീഴ്‌ത്തി. ഡയറക്‌ടറുടെ മുറിയിലുണ്ടായിരുന്ന ഫയലുകളും കരിഓയിൽ ഒഴിച്ച് നശിപ്പിച്ചു. ദൃശ്യമാധ്യമ പ്രവർത്തകരെ മുൻകൂട്ടി അറിയിച്ച് ആസ‍ൂത്രിതമായിട്ടായിരുന്നു കെഎസ്‌യു ആക്രമണം.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home