Deshabhimani

print edition യുണൈറ്റഡിലേക്ക്‌ പൊച്ചെട്ടീനോ

pochetino.
വെബ് ഡെസ്ക്

Published on Nov 12, 2026, 01:30 AM | 1 min read

ലണ്ടൻ : മാഞ്ചസ്‌റ്റർ യുണൈറ്റഡിന്റെ പുതിയ പരിശീലകനായി അർജന്റീനക്കാരൻ മ‍ൗറീസിയോ പൊച്ചെട്ടീനോ എത്തുന്നു. യുണൈറ്റഡിന്റെ വാഗ്‌ദാനം പൊച്ചെട്ടീനോ സ്വീകരിച്ചു. രണ്ട്‌ ദിവസത്തിനുള്ളിൽ നിലവിലെ പരിശീലകൻ മൈക്കേൽ കാരിക്ക്‌ ചുമതലകൾ ഒഴിയും. പൊച്ചെട്ടീനോ അമേരിക്കൻ ഫുട്‌ബോൾ ടീമിന്റെ പരിശീലകനായി തുടരുകയാണ്‌. അമേരിക്കൻ ഫുട്‌ബോൾ ഫെഡറേഷന്റെ തീരുമാനത്തിനായി കാത്തിരിക്കുന്നു. കോൺകാകാ-ഫ്‌ നേഷൻസ്‌ ലീഗ്‌ ക്വാർട്ടർ ഫൈനലിൽ ഹെയ്‌തിയുമായുള്ള മത്സരം അടുത്തയാഴ്‌ചയാണ്‌. തുടർന്നായിരിക്കും ഇംഗ്ലണ്ടിലേക്കുള്ള വരവ്‌.


മൂന്പ്‌ മൂന്ന്‌ തവണ യുണൈറ്റഡ്‌ പൊച്ചെട്ടീനോയെ പരിശീലക സ്ഥാനത്തേക്ക്‌ പരിഗണിച്ചിരുന്നു. എന്നാൽ അന്പത്തിനാലുകാരൻ പരിശീലക സ്ഥാനം ഏറ്റെടുക്കാൻ വിസമ്മതിച്ചു. 2013ൽ സതാംപ്‌ടണെ പരിശീലിപ്പിച്ചുകൊണ്ട്‌ പൊച്ചെട്ടീനോ ഇംഗ്ലീഷ്‌ ഫുട്‌ബോളിലെത്തുന്നത്‌. തുടർന്ന്‌ അഞ്ച്‌ വർഷം ടോട്ടനം ഹോട്‌സ്‌പറിന്റെ ചുമതല നിർവഹിച്ചു. 2021ൽ പിഎസ്‌ജിയുടെ പരിശീലകനായി. 2023ൽ ചെൽസിയെ പരിശീലിപ്പിച്ചു. പിന്നാലെ അമേരിക്കൻ ദേശീയ ടീമിലേക്ക്‌. കഴിഞ്ഞ ലോകകപ്പിൽ അമേരിക്കയെ പ്രീ ക്വാർട്ടറിൽ എത്തിക്കാനായി.


കാരിക്കിന്‌ കീഴിൽ തകർന്നടിഞ്ഞ യുണൈറ്റഡ്‌ പ്രീമിയർ ലീഗ്‌ പോയിന്റ്‌ പട്ടികയിൽ പതിനെട്ടാം സ്ഥാനത്താണ്‌. അവസാന പത്ത്‌ കളിയിൽ ഒറ്റ ജയം മാത്രമേയുള്ളൂ. ​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home