Deshabhimani

കാരിക്ക്‌ വഴിമാറും; ചെകുത്താന്മാരെ കരകയറ്റാൻ പൊച്ചെറ്റിനോ എത്തും

Mauricio Pochettino

മ‍ൗറിസ്യോ പൊച്ചെറ്റിനോ | Photo Credit: Instagram/pochettino

വെബ് ഡെസ്ക്

Published on Nov 11, 2026, 06:49 PM | 1 min read

ലണ്ടൻ: മൈക്കൽ കാരിക്കിനെ മാറ്റി മാഞ്ചസ്‌റ്റർ യുണൈറ്റഡ്‌ പരിശീലക സ്ഥാനത്തേക്ക്‌ മ‍ൗറിസ്യോ പൊച്ചെറ്റിനോയെ കൊണ്ടുവരുന്നതിൽ ധാരണയായി. സ്ഥാനം ഏറ്റെടുക്കാൻ പൊച്ചെറ്റിനോ സമ്മതം അറിയിച്ചു. ഇന്ന്‌ ക്ലബ്ബിന്റെ പ്രധാന പങ്കാളികളായ ജിം റാറ്റ്ക്ലിഫ്, ചീഫ് എക്സിക്യൂട്ടീവ് ഒമർ ബെറാഡ, ഫുട്ബോൾ ഡയറക്ടർ ജേസൺ വിൽക്കോക്സ് എന്നിവർ പങ്കെടുക്കുന്ന മൊണാക്കോയിലെ യോഗത്തിൽ അന്തിമതീരുമാനമുണ്ടാകും. പൊച്ചെറ്റിനോയെ കൊണ്ടുവരുന്നതിൽ ഇവർക്ക്‌ ഏകാഭിപ്രായമാണ്‌. കഴിഞ്ഞ 40 വർഷത്തിനിടയിലെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഏറ്റവും മോശമായ സീസൺ തുടക്കത്തെ തുടർന്നാണ്‌ മുൻതാരമായ മൈക്കൽ കാരിക്കിന്‌ പരിശീലക സ്ഥാനം നഷ്‌ടമാകുന്നത്‌. തുടർച്ചയായി എട്ട്‌ മത്സരങ്ങളിൽ ജയിക്കാനാവാതെ അവർ ലീഗിൽ 18–ാം സ്ഥാനത്താണ്‌. ചാമ്പ്യൻസ്‌ ലീഗിലും ടീമിന്‌ അടിതെറ്റിയതോടെയാണ്‌ കാരിക്കിനെ ഒഴിവാക്കാൻ തീരുമാനിച്ചത്‌. യുഎസ്‌ ദേശീയ ടീം പരിശീലകനായ പൊച്ചറ്റിനോ അടുത്തിടെ 2030 ലോകകപ്പ് വരെ കരാർ നീട്ടിയിട്ടുണ്ട്. അദ്ദേഹം മാഞ്ചസ്റ്ററിലേക്ക് മാറുകയാണെങ്കിൽ, യു.എസ്. സോക്കറിന് 94 കോടി രുപയോളം നഷ്ടപരിഹാരം നൽകേണ്ടിവരും. ടോട്ടൻഹാമിനെ ദീർഘകാലം പരിശീലിപ്പിച്ച പൊച്ചെട്ടിനോയ്ക്ക് ചെൽസി, സൗത്താംപ്ടൺ ക്ലബ്ബുകൾ വഴിയും പ്രീമിയർ ലീഗിൽ വലിയ പരിചയസമ്പത്തുണ്ട്. മുൻ അർജന്റീന താരമായിരുന്ന പൊച്ചെട്ടിനോയെ നേരത്തേയും മാഞ്ചസ്‌റ്റർ മാനേജർ സ്ഥാനത്തേക്ക് സമീപിച്ചിരുന്നു. എന്നാൽ, ഇപ്പോഴാണ്‌ ഇക്കാര്യത്തിൽ ധാരണയാകുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home