പിഴവ് വരുത്താതിരിക്കുകയാണ് അടിസ്ഥാന പാഠം
print edition ശുഭാപ്‌തി വിശ്വാസം മാത്രം: ഖാലിദ് ജമീൽ

കൊൽക്കത്ത : ലോകത്തിലെ ഏറ്റവും കരുത്തുറ്റ ടീമുകളിലൊന്നാണ് ബ്രസീൽ. അവർക്കെതിരെ കളിക്കുന്നതിൽ സമ്മർദമുണ്ട്. എങ്കിലും ഞങ്ങൾ ശുഭാപ്‌തി വിശ്വാസത്തോടെയാണ് ഇറങ്ങുക– ഇന്ത്യൻ -ഫുട്‌ബോൾ ടീം പരിശീലകൻ ഖാലിദ് ജമീൽ പറയുന്നു.
ഇന്ത്യൻ ഫ-ുട്‌ബോളിലെ ഏറ്റവും മികച്ച മത്സരമാണ് നടക്കാൻ പോകുന്നത്. ഒരു പിഴവും വരാൻ പാടില്ല. അങ്ങനെ സംഭവിച്ചാൽ വലിയ വില കൊടുക്കേണ്ടിവരും. പിഴവ് വരുത്താതിരിക്കുക എന്നതാണ് അടിസ്ഥാന പാഠം. കളിക്കാരോട് അവരുടെ 100 ശതമാനവും കളത്തിൽ അർപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ബ്രസീലും പരീക്ഷണ സംഘമാണ്. സമ്മർദവും ഭയവും ഒരു കോണിലുണ്ടാകും. അതൊന്നും കളത്തിലുണ്ടാകില്ല– ജമീൽ വ്യക്തമാക്കി.
ബ്രസീലിനെ തടയുക കടുപ്പമാണ്. ഓരോ കളിക്കാരനും അപകടകാരിയാണ്. പകരക്കാർവരെ മികവുകാണിക്കും. ഞങ്ങൾ ഞങ്ങളുടെ കളി പുറത്തെടുക്കും. 100 ശതമാനം കഠിനാധ്വാനം ചെയ്യും. മത്സര-ഫലം നമ്മുടെ കൈയിലല്ല. ഓരോ ടീമിനെതിരെയും ഓരോ ശൈലിയാണ്.
സാഹചര്യത്തിന് അനുസരിച്ച് കോച്ച് ആവിഷ്‌കരിക്കുന്ന തന്ത്രം കളത്തിൽ നടപ്പാക്കും– ഇന്ത്യൻ പ്രതിരോധതാരം അൻവർ അലി പറഞ്ഞു.








0 comments