print edition ഡച്ചിനെ സൂക്ഷിക്കുക

ഇരട്ട ഗോൾ നേടിയ കോഡി ഗാക്‌പോ
ഹൂസ്‌റ്റൺ: ഇൗ നെതർലൻഡ്‌സിനെ എതിരാളികൾ ഭയക്കണം. ലോകകപ്പ് ഫുട്‌ബോളിൽ സ്വീഡനെ ഗോൾമഴയിൽ മുക്കിയാണ് തിരിച്ചുവരവ്. ആദ്യ കളിയിൽ ജപ്പാനോട് സമനില വഴങ്ങിയതിന് പഴി കേട്ട ഡച്ച് കോച്ച് റൊണാൾഡോ കൂമാൻ സ്വീഡനെതിരായ 5–1ന്റെ ജയത്തോടെ വിമർശകരുടെ വായടപ്പിച്ചു. ലോകകപ്പിൽ അപരാജിത റെക്കോഡും കുറിച്ചു. 2010ൽ സ്‌പെയ്‌നിനെതിരായ ഫൈനൽ തോൽവിക്കുശേഷം ഷൂട്ടൗട്ടിലല്ലാതെ ഡച്ചുകാർ കീഴടങ്ങിയിട്ടില്ല. 14 മത്സരങ്ങളാണ് ഇങ്ങനെ പൂർത്തിയാക്കിയത്.
ഇംഗ്ലീഷ് ക്ലബ് സണ്ടർലൻഡിന് കളിക്കുന്ന ബ്രയാൻ ബ്രോബിയായിരുന്നു സ്വീഡനെതിരെ ഡച്ചിന്റെ താരം. രണ്ട് ഗോളാണ് മുന്നേറ്റക്കാരൻ നേടിയത്. മറ്റൊരു മുന്നേറ്റക്കാരൻ കോഡി ഗാക്‌പോയും രണ്ട് തൊടുത്തു. ക്രിസെൻസിയോ സമ്മെർവില്ലയാണ് അഞ്ചാമത്തേത് നേടിയത്. രണ്ട് ഗോളിന് അവസരമൊരുക്കിയ ഇടതുബാക്ക് ഡെൻസിൽ ഡംഫ്രിസിന്റെ പ്രകടനവും ശ്രദ്ധേയമായി. അടുത്ത കളിയിൽ ടുണീഷ്യയാണ് ഡച്ചിന്റെ എതിരാളി. 26നാണ് മത്സരം.









0 comments