print edition കണ്ണീരിന്റെ പേരല്ല ഇറാങ്കുണ്ട

വാൻകൂവർ: കണ്ണീരും വേദനയും നിറഞ്ഞ കാലം മറക്കാം. നെസ്‌റ്ററി ഇറാങ്കുണ്ടയെന്ന ഇരുപതുകാരന്റെ അവിശ്വസനീയ യാത്രക്കും കാത്തിരിപ്പിനും ലോകകപ്പ് ഗോളിന്റെ സാഫല്യം. ഓസ്‌ട്രേലിയ– തുർക്കി മത്സരത്തിലെ 27ാം മിനിറ്റ്. തുർക്കിയുടെ ഹൃദയം തകർത്ത് ലോകകപ്പിൽ ഓസ്‌ട്രേലിയക്കായി ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി.
ബുറുണ്ടിയിലെ ആഭ്യന്തര യുദ്ധത്തെ തുടർന്ന് മാതാപിതാക്കൾ പലായനം ചെയ്തതോടെ ടാൻസാനിയയിലെ കിഗോമ അഭയാർഥി ക്യാമ്പിൽ 2006ലായിരുന്നു ഇറാങ്കുണ്ടയുടെ ജനനം. മൂന്ന് മാസമുള്ളപ്പോൾ തന്നെ ആദ്യം ഓസ്‌ട്രേലിയയിലെ പെർത്തിലേക്കും പിന്നീട് അഡ്‌ലെയ്‌ഡിലേക്കും മാതാപിതാക്കൾ കുടിയേറി. അവിടെ നിന്നായിരുന്നു ഫുട്‌ബോളിലേക്കുള്ള വളർച്ച.
വേഗതയും കരുത്തും ഭയമില്ലാത്ത കളിശൈലിയും ചെറുപ്രായത്തിൽ ശ്രദ്ധേയനാക്കി. അഡ്‌ലൈറ്റ് യുണൈറ്റഡ് അക്കാദമിയിലൂടെ കളി പഠിച്ചു. പതിനഞ്ചാം വയസിൽ എ ലീഗിൽ അഡ്‌ലൈഡ് യുണൈറ്റഡിനായി അരങ്ങേറി. മികച്ച പ്രകടനത്തോടെ യൂറോപ്യൻ ക്ലബുകളും നോട്ടമിട്ടു. ബയേൺ മ്യൂണിക്, ഗ്രാസ്‌ഹോപ്പർ, വാറ്റ്‌ഫോർഡ് എന്നീ ക്ലബുകൾക്കായും ബൂട്ടണിഞ്ഞു.









0 comments