നാപോളിക്ക് ജയം മിലാൻ വിറച്ചു

ഡി ബ്രുയ്നും മക്--ടോമിനിയും

Sports Desk
Published on Aug 25, 2025, 12:38 AM | 1 min read
മിലാൻ
ഇറ്റാലിയൻ ഫുട്‌ബോൾ ലീഗിൽ ചാമ്പ്യൻമാരായ നാപോളി ജയത്തോടെ തുടങ്ങി. സസൂളോയെ 2–0ന് മറികടന്നു. സ്‌കോട്ട് മക്‌ടോമിനിയും അരങ്ങേറ്റക്കാരൻ കെവിൻ ഡി ബ്രുയ്‌നും ലക്ഷ്യം കണ്ടു. അതേസമയം, കരുത്തരായ എസി മിലാനെ സ്ഥാനക്കയറ്റം കിട്ടിയെത്തിയ ക്രെമോണെസെ 2–1ന് അട്ടിമറിച്ചു. റോമ ഒറ്റഗോളിന് ബോളോഞ്ഞയെ കീഴടക്കി.









0 comments