print edition സൂപ്പർ നാപോളി

റിയാദ്
നാപോളി ഇറ്റാലിയൻ സൂപ്പർ കപ്പ് ഫുട്‌ബോൾ ചാമ്പ്യൻമാർ. സൗദി അറേബ്യയിലെ റിയാദിൽ നടന്ന ഫൈനലിൽ ബോളോഞ്ഞയെ രണ്ട് ഗോളിന് തോൽപ്പിച്ചു. ബ്രസീലിയൻ വിങ്ങർ ഡേവിഡ് നെറെസാണ് രണ്ട് ഗോളും നേടിയത്. സെമിയിൽ എസി മിലാനെതിരെയും നെറെസ് ലക്ഷ്യം കണ്ടിരുന്നു. ഇത് മൂന്നാം തവണയാണ് നാപോളി സൂപ്പർ കപ്പ് ജേതാക്കളാകുന്നത്. 1990ലും 2014ലുമായിരുന്നു മുൻ നേട്ടങ്ങൾ. ഇറ്റാലിയൻ ലീഗിൽ നിലവിലെ ചാമ്പ്യൻമാരാണ് നാപോളി.









0 comments