ഡ്രിൻസിച്ച് ബ്ലാസ്‌റ്റേഴ്‌സ് വിട്ടു ; ക്ലബ് വിടുന്ന രണ്ടാം വിദേശ താരം


Sports Desk
Published on Jun 18, 2025, 12:00 AM | 1 min read
കൊച്ചി
പ്രതിരോധക്കാരൻ മിലോസ് ഡ്രിൻസിച്ചുമായുള്ള കരാർ റദ്ദാക്കി കേരള ബ്ലാസ്‌റ്റേഴ്‌സ്. കഴിഞ്ഞ രണ്ട് സീസണുകളിലായി ക്ലബ്ബിലുണ്ട് ഈ മൊണ്ടെനെഗ്രോ താരം. 35 കളിയിൽ മൂന്ന് ഗോളടിച്ചു. ടീം വിടുന്ന രണ്ടാമത്തെ വിദേശ താരമാണ് ഡ്രിൻസിച്ച്. നേരത്തെ മുന്നേറ്റക്കാരൻ ക്വാമി പെപ്രയുമായും ബ്ലാസ്‌റ്റേഴ്‌സ് വേർപിരിഞ്ഞിരുന്നു. ആഭ്യന്തര താരങ്ങളായ ഇഷാൻ പണ്ഡിത, കമൽജിത് സിങ് എന്നിവരും ടീം വിട്ടു.
മുംബൈ സിറ്റിയിൽനിന്ന് പ്രതിരോധത്തിൽ അമേയ റണവാഡെ, മോഹൻ ബഗാൻ സൂപ്പർ ജയന്റിൽനിന്ന് ഗോൾകീപ്പർ അർഷ് ഷെയ്‌ഖ് എന്നിവരെ എത്തിച്ചു. ക്യാപ്‌റ്റനും സൂപ്പർതാരവുമായ അഡ്രിയാൻ ലൂണയും ടീം വിടുമെന്നാണ് സൂചന. പുതിയ വിദേശ താരങ്ങൾ ബ്ലാസ്‌റ്റേഴ്‌സിൽ എത്തും. സെപ്‌തംബർ രണ്ടാംവാരമാണ് പുതിയ ഐഎസ്‌എൽ ഫുട്‌ബോൾ സീസണിന് തുടക്കമാകുന്നത്.









0 comments