ad
Deshabhimani

print edition ഹാട്രിക്കുമായി മിന്നി മെസി

messi
വെബ് ഡെസ്ക്

Published on Oct 20, 2025, 01:19 AM | 1 min read

ഫ്ലോറിഡ: ലയണൽ മെസിയുടെ മിന്നും ഹാട്രിക്കിൽ ഇന്റർ മയാമിക്ക്‌ ഉജ്വല ജയം. അമേരിക്കൻ മേജർ ലീഗ്‌ സോക്കറിൽ നാഷ്‌വില്ലെയെ 5–2ന്‌ തരിപ്പണമാക്കി. ഇ‍ൗ സീസണിൽ 28 കളിയിൽ 29 ഗോളും 16 അവസരവും ഒരുക്കി മുപ്പത്തെട്ടുകാരൻ. ഗോൾവേട്ടക്കാരിൽ ഒന്നാമനാണ്‌. ഇതോടെ സുവർണപാദുകവും സ്വന്തമാക്കി. കളിജീവിതത്തിലെ 60–ാം ഹാട്രിക്കാണ്‌ മെസി കുറിച്ചത്‌. അമേരിക്കയിലെ രണ്ടാമത്തേതും. ഇ‍ൗസ്‌റ്റേൺ കോൺഫറൻസ്‌ മേഖലയിൽ 34 കളിയിൽ 65 പോയിന്റുമായി മയാമി പ്രാഥമിക റ‍ൗണ്ട്‌ അവസാനിപ്പിച്ചു. ഇനി പ്ലേ ഓഫ്‌ മത്സരങ്ങളുണ്ട്‌.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home