ad
Deshabhimani

ഈ വർഷം പുരസ്കാരം നേടാനാകുമെന്ന് വിശ്വസിക്കുന്നു; ബാലൺ ഡി ഓർ പ്രതീക്ഷ പങ്കുവെച്ച് എംബാപ്പെ

EMBAPPE
വെബ് ഡെസ്ക്

Published on Sep 12, 2026, 05:24 PM | 1 min read

പാരിസ്: ഈ വർഷത്തെ ബാലൺ ഡി ഓർ സ്വന്തമാക്കാനാകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് ഫ്രഞ്ച് സൂപ്പർതാരം കിലിയൻ എംബാപ്പെ. വ്യക്തിഗത പ്രകടനങ്ങൾ പുരസ്കാരത്തിന് തന്നെ അർഹനാക്കുന്നുവെന്ന് ഫ്രാൻസ് ഫുട്ബോൾ വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ എംബാപ്പെ പറഞ്ഞു.


ബാലൺ ഡി ഓർ വ്യക്തിഗത പുരസ്കാരമാണെന്ന് അഭിമുഖത്തിൽ ചൂണ്ടിക്കാട്ടിയ എംബാപ്പെ, ഈ വർഷം തനിക്ക് പുരസ്കാരം നേടാനാകുമെന്ന് വിശ്വസിക്കുന്നുവെന്നും തന്നേക്കാൾ മികച്ച താരമില്ലായെന്നും വ്യക്തമാക്കി.


ലാ ലിഗയിൽ 25 ഗോളുകളും ചാമ്പ്യൻസ് ലീഗിൽ 15 ഗോളുകളും ലോകകപ്പിൽ 22 ഗോളുകളുമാണ് എംബാപ്പെ നേടിയത്. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കോർഡും 27-ാം വയസിൽ താരം സ്വന്തമാക്കി. ഈ നേട്ടം ലയണൽ മെസ്സിയിൽ നിന്ന് സ്വന്തമാക്കാനായതിൽ പ്രത്യേക അഭിമാനമുണ്ടെന്നും എംബാപ്പെ പറഞ്ഞു.


മെസ്സിയുടെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും കാലഘട്ടത്തിൽ ബാലൺ ഡി ഓർ സാധാരണ താരങ്ങൾക്കല്ല, അസാധാരണ പ്രകടനം നടത്തുന്ന താരങ്ങൾക്കാണ് ലഭിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


അതേസമയം, ഫ്രാൻസിന്റെ പുതിയ പരിശീലകനായി സിനദിൻ സിദാനെ നിയമിച്ചതിനെയും എംബാപ്പെ സ്വാഗതം ചെയ്തു. 1998 ലോകകപ്പ് ജേതാവായ സിദാൻ ഫ്രഞ്ച് ഫുട്ബോളിന്റെ ചരിത്രവും മഹത്വവും പ്രതിനിധീകരിക്കുന്ന വ്യക്തിയാണെന്നും താരം പറഞ്ഞു.


2025 ലെ ബാലൺ ഡി ഓർ ഒസ്മാൻ ഡെംബെലെയാണ് സ്വന്തമാക്കിയത്. ഇതോടെ തന്റെ കരിയറിലെ ആദ്യ ബാലൺ ഡി ഓറിനായുള്ള എംബാപ്പെയുടെ കാത്തിരിപ്പ് തുടരുകയാണ്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home