പഴയ സ്കൂൾ കെട്ടിടം പൊളിച്ചു, പുനർനിർമിച്ചില്ല; വിദ്യാർഥികളെ പെരുവഴിയിലാക്കി കർണാടക സർക്കാർ

ബംഗളൂരു: വിദ്യാർഥികളെ പെരുവഴിയിലാക്കി കർണാടകയിലെ കോൺഗ്രസ് സർക്കാർ. മാസങ്ങൾക്ക് മുൻപ് പൊളിച്ച പഴയ സ്കൂൾ കെട്ടിടതിന് പകരം പുതിയത് പണിയാത്തത് മൂലം വിദ്യാർഥികളുടെ പഠനം മുടങ്ങി. കർണാടയിലെ റായ്ച്ചൂർ പട്ടണത്തിന് സമീപമുള്ള ഗ്രാമത്തിലെ 190 ഓളം സർക്കാർ സ്കൂളിലെ കുട്ടികളാണ് ദുരിതത്തിലായത്.
അസ്കിഹാൽ ഗവൺമെന്റ് ഹയർ പ്രൈമറി സ്കൂളിലെ കുട്ടികൾ കഴിഞ്ഞ ഒന്നര വർഷമായി ദുരിതം അനുഭവിക്കുകയാണ്. പലപ്പോഴും സ്കൂൾ വളപ്പിലെ തുറസ്സായ സ്ഥലങ്ങളിലോ മരച്ചുവട്ടിലോ ആണ് ക്ലാസുകൾ നടത്തുന്നത്.
ഇപ്പോൾ കെട്ടിടമില്ലാത്തതിനാൽ രണ്ട് ഷിഫ്റ്റുകളിലായാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ഹൈസ്കൂൾ വിദ്യാർഥികൾക്ക് രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 12.30 വരെയും, പ്രൈമറി വിദ്യാർഥികൾ ഉച്ചയ്ക്ക് 1 മുതൽ വൈകുന്നേരം 5 വരെയുമാണ് ക്ലാസുകൾ. ഇതിനനുസരിച്ച് അധ്യാപകരും സമയക്രമം മാറ്റിയിട്ടുണ്ട്.
പദ്ധതി ചെലവായ 1.60 കോടി രൂപ 'കല്യാണ കർണാടക റീജിയൻ ഡെവലപ്‌മെന്റ് ബോർഡി'ൽ നിന്ന് അനുവദിക്കാത്തതിനാൽ കെട്ടിടത്തിന്റെ പുനർനിർമാണം ഇതുവരെ ആരംഭിച്ചിട്ടില്ല.









0 comments