വിവാഹ വാഗ്ദാനം നൽകി പീഡനം: പാണ്ടിക്കാട് സ്വദേശി അറസ്റ്റിൽ

പാണ്ടിക്കാട്: കണ്ണൂർ സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ പാണ്ടിക്കാട് കക്കുളം സ്വദേശി അറസ്റ്റിൽ. വളരാട് ചെറുകപ്പള്ളി ജിഷാദിനെയാണ് പാണ്ടിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുമായി അടുപ്പം സ്ഥാപിച്ച പ്രതി വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി പാണ്ടിക്കാട് ഗവ. ഗസ്റ്റ് ഹൗസിലും മറ്റു വിവിധ സ്ഥലങ്ങളിലും എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി.
കഴിഞ്ഞ ദിവസം ഉച്ചയോടെ പാണ്ടിക്കാട് ടൗണിൽ നിന്നുമാണ് ജിഷാദിനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് പെരിന്തൽമണ്ണ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ റിമാൻഡ് ചെയ്തു. പാണ്ടിക്കാട് എസ്ഐ റിഷാദലി നെച്ചിക്കാടൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.









0 comments