ad
Deshabhimani

print edition ‘സ‍ൗഹൃദവും സമാധാനവും പുലരട്ടെ’ ; വൈകാരിക കുറിപ്പുമായി ഇറാൻ

iran football team note
വെബ് ഡെസ്ക്

Published on Jun 23, 2026, 01:25 AM | 1 min read

ലൊസ്‌ ആഞ്ചലസ്‌ : ‘ലൊസ്‌ ആഞ്ചലസിന്റെ ആതിഥേയത്വത്തിന്‌ നന്ദി. ഞങ്ങൾ ഇവിടെ അഭിമാനത്തോടെ വന്നു, ബഹുമാനത്തോടെ മത്സരിച്ചു, അന്തസോടെ മടങ്ങുന്നു’– യൂറോപ്യൻ കരുത്തരായ ബൽജിയത്തെ സമനിലയിൽ പിടിച്ച ശേഷം മടങ്ങിയ ഇറാൻ ടീമിന്റെ വൈകാരിക കുറിപ്പ്‌ ലോകത്തിന്റെ ഹൃദയം തൊടുകയാണ്‌. കടുത്ത പ്രതിസന്ധിക്കിടയിൽ കളിക്കാനിറങ്ങിയ ഇറാൻ കടുത്ത വിവേചനമാണ്‌ അമേരിക്കയിൽ നേരിടുന്നത്‌.


മത്സരശേഷം സോഫി സ്‌റ്റേഡിയത്തിലെ ഡ്രസിങ് റൂമിൽ നിന്നാണ്‌ കുറിപ്പ്‌ ലഭിച്ചത്‌. ​കുട്ടികളെ കൊന്നൊടുക്കിയ അമേരിക്കൻ–ഇസ്രയേൽ ആക്രമണത്തെ സൂചിപ്പിച്ച്‌ സ്‌കൂൾ സ്ഥിതി ചെയ്യുന്ന ‘മിനാബ്‌’ എന്നും കൊല്ലപ്പെട്ടവരുടെ എണ്ണമായ ‘168’ എന്നും ഹാഷ്‌ ടാഗോടെ കുറിപ്പിൽ ചേർത്തിരിക്കുന്നു. ലോകസമാധാനത്തിന്‌ ആഹ്വാനം ചെയ്താണ്‌ കുറിപ്പ്‌ അവസാനിക്കുന്നത്‌. ‘കഴിഞ്ഞ മത്സരങ്ങളിൽ ടീമിനൊപ്പം നിന്ന്‌ ഹൃദയവും പിന്തുണയും നൽകിയ ആരാധകർക്ക്‌ നന്ദി. എല്ലാ രാജ്യങ്ങളും തമ്മിൽ സമാധാനവും ബഹുമാനവും സ‍ൗഹൃദവും നിലനിൽക്കട്ടെ’. ​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home