ad
Deshabhimani

മരിയോ പിനെയ്‌ഡ പ്രതിരോധതാരം

print edition ഇക്വഡോർ ഫുട്‌ബോൾ താരം വെടിയേറ്റ്‌ മരിച്ചു

shot dead
വെബ് ഡെസ്ക്

Published on Dec 19, 2025, 12:31 AM | 1 min read


ക്വിറ്റോ

ഇക്വഡോർ ഫുട്‌ബോൾ ടീമിന്റെ പ്രതിരോധ താരമായിരുന്ന മരിയോ പിനെയ്‌ഡ വെടിയേറ്റുമരിച്ചു. ഇക്വഡോർ നഗരമായ ഗയക്വിലിൽവച്ചാണ്‌ സംഭവം. മോട്ടോർ ബൈക്കിലെത്തിയ രണ്ടംഗ സംഘം വെടിയുതിർക്കുകയായിരുന്നു. പിനെയ്‌ഡക്കൊപ്പം മറ്റൊരാൾ കൂടി കൊല്ലപ്പെട്ടു. അമ്മയ്‌ക്കും വെടിയേറ്റിരുന്നു.


ദേശീയ കുപ്പായത്തിൽ ഒന്പത്‌ മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്‌ മുപ്പത്തിമൂന്നുകാരൻ. 2021ലെ കോപ അമേരിക്കയിൽ ബ്രസീലിനെതിരെയായിരുന്നു അവസാന കളി. 2014ലായിരുന്നു അരങ്ങേറ്റം. ഇൻഡിപെൻഡിയെന്റ്‌ ക്ലബ്ബിൽ അരങ്ങേറ്റം കുറിച്ചു. തുടർന്ന്‌ ഇക്വഡോർ ക്ലബ്ബ്‌ ബാഴ്‌സലോണ സ്‌പോർടിങ്‌ ക്ലബ്ബിനായി ഏറെക്കാലം പന്ത്‌ തട്ടി. --ബ്രസീൽ ക്ലബ്ബുകളായ ഫ്‌ളുമിനെൻസ്‌, എൽ നാഷണൽ ടീമുകൾക്കായും കളിച്ചു.


ഇക്വഡോറിൽ ഏറ്റവും കൂടുതൽ അതിക്രമങ്ങൾ നടക്കുന്ന നഗരമാണ്‌ ഗയക്വിൽ. ഒക്‌ടോബറിൽ പ്രാദേശിക ഫുട്‌ബോൾ താരങ്ങളും വെടിയേറ്റ്‌ മരിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home