ad
Deshabhimani

ലോകകപ്പിൽ 64 ടീമുകളോ? ഫിഫയുടെ തീരുമാനത്തിനെതിരെ മുൻ ഇന്ത്യൻ പരിശീലകന്റെ വിമർശനം

indian football former coach

Photo Credit:Social Media

വെബ് ഡെസ്ക്

Published on Jul 18, 2026, 10:00 AM | 1 min read

മാഡ്രിഡ്: ഫിഫ ലോകകപ്പിലെ ടീമുകളുടെ എണ്ണം വർദ്ധിപ്പിച്ച തീരുമാനത്തിനെതിരെ മുൻ ഇന്ത്യൻ പരിശീലകൻ മനോലോ മാർക്വേസ് രംഗത്ത്. കൂടുതൽ ടീമുകൾ ലോകകപ്പിൽ ഉൾപ്പെടുത്തുന്നത് ടൂർണമെന്റിന്റെ ഗുണനിലവാരത്തെ ബാധിച്ചുവെന്നും, ഗുണനിലവാരത്തേക്കാൾ ഫിഫ ബിസിനസിനാണ് മുൻഗണന നൽകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 2030-ലെ ശതാബ്ദി ലോകകപ്പിൽ 64 ടീമുകളെ ഉൾപ്പെടുത്താനുള്ള നീക്കങ്ങൾക്കിടെയാണ് സ്പാനിഷ് പരിശീലകന്റെ ഈ വിമർശനം.


ടീമുകളുടെ എണ്ണവും ഗുണനിലവാരവും


കൂടുതൽ ടീമുകൾ ലോകകപ്പിൽ കളിക്കുന്നത് ടൂർണമെന്റിന്റെ ആവേശം കുറയ്ക്കുന്നുവെന്നാണ് മനോലോ മാർക്വേസിന്റെ അഭിപ്രായം. "അടുത്ത ലോകകപ്പുകളിൽ 64 ടീമുകൾ കളിച്ചേക്കാം, ഒരുപക്ഷേ ഭാവിയിൽ ലോകത്തിലെ 200 രാജ്യങ്ങളും ലോകകപ്പിൽ കളിക്കുമായിരിക്കും.


എന്നാൽ ടൂർണമെന്റിലെ മത്സര നിലവാരം പരിശോധിച്ചാൽ, മികച്ച രീതിയിൽ കളിച്ച ഒരു ടീമിനെപ്പോലും കണ്ടെത്താൻ കഴിയുന്നില്ല," മാർക്വേസ് പറഞ്ഞു.


ഇന്ത്യയും ഒസിഐ കളിക്കാരും


ഇന്ത്യൻ ഫുട്ബോളിനെക്കുറിച്ചും അദ്ദേഹം നിർണ്ണായക അഭിപ്രായങ്ങൾ പങ്കുവെച്ചു. ഒസിഐ പദവിയുള്ള കളിക്കാരെ ടീമിൽ ഉൾപ്പെടുത്താൻ ഇന്ത്യ അനുമതി നൽകിയാൽ, 100 ശതമാനം മികച്ച ഫലം ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.


ഹോങ്കോങ് പോലുള്ള ടീമുകൾ വിദേശത്ത് നിന്ന് കളിക്കാരെ ഇറക്കുമതി ചെയ്യുന്നതിനെതിരെയും അദ്ദേഹം ശബ്ദമുയർത്തി. "എല്ലാവരും ഒരേ സാഹചര്യത്തിൽ വേണം കളിക്കാൻ. വിദേശ താരങ്ങളെ ഉപയോഗിച്ച് കളിക്കുന്നത് നീതിയല്ല," അദ്ദേഹം ചൂണ്ടിക്കാട്ടി.


എങ്കിലും, സ്വാഭാവിക വൽക്കരണം മാത്രം പോരെന്നും, അടിത്തട്ടു മുതൽ ഫുട്ബോൾ വികസനം ആരംഭിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ബംഗ്ലാദേശിന്റെ വളർച്ചയെ അദ്ദേഹം ഈ അവസരത്തിൽ പ്രശംസിക്കുകയും ചെയ്തു.


സ്പെയിനിന്റെ ഉദാഹരണവും ദീർഘകാല പദ്ധതികളും


ദീർഘകാലാടിസ്ഥാനത്തിലുള്ള ആസൂത്രണത്തിന്റെ പ്രാധാന്യം വ്യക്തമാക്കാൻ അദ്ദേഹം സ്പെയിനിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടി. ടൂർണമെന്റിൽ പതുക്കെ തുടങ്ങിയ സ്പെയിൻ, സെമിഫൈനലിൽ ഫ്രാൻസിനെ പരാജയപ്പെടുത്തിയാണ് കരുത്ത് തെളിയിച്ചത്.


കളിക്കാരുടെ ഫിറ്റ്നസും ദീർഘകാല പ്ലാനിംഗും ഫുട്ബോളിൽ എത്രത്തോളം പ്രധാനമാണെന്ന് അദ്ദേഹം വിശദീകരിച്ചു. 2025 ജൂലൈയിൽ ഇന്ത്യൻ കോച്ച് സ്ഥാനം ഒഴിഞ്ഞ മാർക്വേസ്, താൻ പരിശീലകനായിരുന്ന കാലത്തെ ഇന്ത്യൻ ഫുട്ബോളിലെ വെല്ലുവിളികളെക്കുറിച്ചും സൂചിപ്പിച്ചു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home