സോനം വാങ്ചുക്കിനെ നീക്കിയത് ഏകാധിപത്യ നടപടി: സിപിഐ എം

ന്യൂഡൽഹി: സോനം വാങ്ചുക്കിനെ ഡൽഹി പൊലീസ് ബലംപ്രയോഗിച്ച് നീക്കിയ നടപടി അപലപനീയമെന്ന് സിപിഐ എം. പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിലൂടെ ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവി അപകടത്തിലാക്കിയവർക്കെതിരെ നടപടിയെടുക്കുന്നതിനും കേന്ദ്ര വിദ്യാഭ്യാസമന്ത്രിയെ ഉത്തരവാദിയാക്കുന്നതിനും പകരം സമാധാനപരമായ ജനാധിപത്യ പ്രതിഷേധത്തെ മോദി സർക്കാർ അടിച്ചമർത്തുകയാണെന്ന് സിപിഐ എം പറഞ്ഞു.
ഉത്തരവാദിത്വം ഏറ്റെടുക്കാൻ കേന്ദ്രസർക്കാർ തയ്യാറല്ലെന്നാണ് ഈ ഏകാധിപത്യ നടപടി വ്യക്തമാക്കുന്നത്. പൊലീസ് നടപടിക്ക് തൊട്ടുമുമ്പ് ഡൽഹി പൊലീസ് കമീഷണറെ അപ്രതീക്ഷിതമായി മാറ്റിയതും പൊലീസ് സംവിധാനത്തിന്റെ രാഷ്ട്രീയ ദുരുപയോഗത്തെക്കുറിച്ച് ഗുരുതര ചോദ്യങ്ങൾ ഉയർത്തുന്നതായും സിപിഐ എം സമൂഹമാധ്യമത്തിൽ കുറിച്ചു.










0 comments