ad
Deshabhimani

പാക് അധീന കശ്മീരിലെ സംഘർഷങ്ങളിൽ ആശങ്ക രേഖപ്പെടുത്തി യുഎൻ മനുഷ്യാവകാശ സംഘടന

pok
വെബ് ഡെസ്ക്

Published on Jul 18, 2026, 11:55 AM | 1 min read

ജനീവ: പാക് അധീന കശ്മീരിൽ തുടരുന്ന പ്രക്ഷോഭങ്ങളിലും സംഘർഷങ്ങളിലും കടുത്ത ആശങ്ക രേഖപ്പെടുത്തി ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സംഘടന. പ്രദേശത്ത് ഈ മാസം അവസാനം നടക്കാനിരിക്കുന്ന പ്രാദേശിക തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉണ്ടായ അക്രമങ്ങളിൽ നിരവധി പേർ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ, സമാധാനം പാലിക്കാൻ യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണർ വോൾക്കർ ടർക്ക് അഭ്യർത്ഥിച്ചു.


ജൂലൈ 27-ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് അസ്വസ്ഥതകൾ ഉടലെടുത്തത്. ജൂൺ മാസം മുതൽ ആരംഭിച്ച സംഘർഷങ്ങളിൽ പ്രതിഷേധക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും ഉൾപ്പെടെ ഡസൻകണക്കിന് ആളുകൾ കൊല്ലപ്പെട്ടതായി ജനീവയിൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെയും പ്രതിഷേധക്കാരുടെയും മരണത്തിന് കാരണമായ അക്രമങ്ങളെക്കുറിച്ച് അടിയന്തരവും സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്ന് ഹൈക്കമ്മീഷണർ ആവശ്യപ്പെട്ടു.


ആക്ഷൻ കമ്മിറ്റിക്കെതിരെയും നീക്കം


വ്യാപാര സംഘടനകൾ, ട്രാൻസ്പോർട്ടർമാർ, വിദ്യാർത്ഥികൾ, അഭിഭാഷകർ, സാമൂഹിക പ്രവർത്തകർ എന്നിവരടങ്ങുന്ന കൂട്ടായ്മയായ 'ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി' ആണ് നിലവിൽ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുന്നത്. പൊതുജന സുരക്ഷയ്ക്കും ക്രമസമാധാനത്തിനും ഭീഷണിയാണെന്ന് ആരോപിച്ച് ഭീകരവിരുദ്ധ നിയമപ്രകാരം ഈ സംഘടനയെ നിലവിൽ നിരോധിക്കുകയും പ്രമുഖ നേതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.


ഒരു സിവിലിൻ സാമൂഹിക സംഘടനയെ കുറ്റവാളികളായി ചിത്രീകരിക്കുന്നതും കൂട്ടംകൂടുന്നതിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതും വ്യക്തിസ്വാതന്ത്ര്യം, സമാധാനപരമായി ഒത്തുചേരൽ, സംഘടന രൂപീകരിക്കാനുള്ള അവകാശം എന്നിവയുടെ ലംഘനമാണെന്ന് യുഎൻ ചൂണ്ടിക്കാട്ടി. തടവിലാക്കപ്പെട്ട സംഘടന നേതാക്കൾക്ക് നിയമസഹായവും കുടുംബാംഗങ്ങളെ കാണാനുള്ള അനുമതിയും ഉറപ്പാക്കണമെന്നും, അവർക്ക് അർഹമായ നീതിയും ന്യായമായ വിചാരണയും ലഭിക്കണമെന്നും വോൾക്കർ ടർക്ക് കൂട്ടിച്ചേർത്തു.


പ്രദേശത്ത് സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്റർനെറ്റ് സേവനങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളിലും യുഎൻ ആശങ്ക പ്രകടിപ്പിച്ചു. വിവരങ്ങൾ അറിയാനും പങ്കുവെക്കാനുമുള്ള ജനങ്ങളുടെ അവകാശത്തെ ഇത് തടസ്സപ്പെടുത്തുന്നു. അതിനാൽ മേഖലയിൽ ഉടനീളം ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിക്കാൻ അധികാരികളോട് യുഎൻ ആവശ്യപ്പെട്ടു. പ്രദേശവാസികളുടെ അടിസ്ഥാന പ്രശ്നങ്ങളും പരാതികളും പരിഹരിക്കുന്നതിനായി അർത്ഥവത്തായതും എUN human rights agency concern over unrest PoKല്ലാവരെയും ഉൾക്കൊള്ളുന്നതുമായ രാഷ്ട്രീയ ചർച്ചകൾക്ക് തുടക്കം കുറിക്കണമെന്നും ആഹ്വാനം ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home