ad
Deshabhimani

ഫിഫ ഒഫീഷ്യൽ പേജിൽ വീണ്ടും മലയാളം; ഇത്തവണ 'രക്ഷകൻ'

martinelli.
വെബ് ഡെസ്ക്

Published on Jun 30, 2026, 05:32 PM | 1 min read

ലോക ചാമ്പ്യന്മാരെപ്പോലെ ബ്രസീൽ ലോകകപ്പ്‌ ഫുട്‌ബോളിന്റെ പ്രീ ക്വാർട്ടറിലേക്ക്‌ കുതിച്ചെത്തിതിന് പിന്നാലെ ഫിഫ ഒഫീഷ്യൽ പേജിൽ റീജണൽ പോസ്റ്റായി വീണ്ടും മലയാളം ഡയലോ​ഗ്. പകരക്കാരനായെത്തി ടീമിന്റെ രക്ഷകനായ ഗബ്രിയേൽ മാർട്ടിനെല്ലിയുടെ പോസ്റ്ററിലാണ് ഇത്തവണ മലയാളം ഇടംപിടിച്ചത്. 'രക്ഷകൻ' എന്ന പേരിലാണ് മാർട്ടിനെല്ലിയുടെ ചിത്രം ഫിഫ ഒഫീഷ്യൽ പേജിൽ വന്നത്.


പോസ്റ്റോടെ മലയാളികൾ കമൻറ് ബോക്സ് തൂക്കി. 'ഫിഫ മൊത്തത്തിൽ മലയാളികൾ എടുത്തോ', 'Please reveal who is behind this. As a Malayali, I'm curious to know' എന്നിങ്ങനെ നിരവധി കമൻറുകളാണ് വന്നത്. എന്നാല്‍ പ്രാദേശിക ട്രെന്‍ഡുകളും സോഷ്യല്‍ മീഡിയയിലെ ഇടപെടലുകളും വിലയിരുത്തി ഏജന്‍സികളാണ് പ്രാദേശിക ഭാഷകളില്‍ പോസ്റ്റുകള്‍ തയ്യാറാക്കുന്നത്. മലയാളത്തിന് പുറമെ ഹിന്ദി, ബംഗാളി, തമിഴ് എന്നീ ഇന്ത്യന്‍ ഭാഷകളിലും ഫിഫ ഇത്തരത്തില്‍ ജിയോ-ടാര്‍ഗറ്റഡ് പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്.


റ‍ൗണ്ട്‌ ഓഫ്‌ 32ൽ ഒന്നിനെതിരെ രണ്ട്‌ ഗോളിനാണ് ബ്രസീൽ ജാപ്പനെ വീഴ്ത്തിയത്. ജപ്പാൻ കളം ഭരിച്ച ആദ്യ പകുതിയുടെ 29–ാം മിനിറ്റിൽ ഗോളടിച്ച്‌ കയ്‌ഷു സാനോ ലോകത്തെ ഞെട്ടിച്ചു. ഇടവേളയ്‌ക്കുശേഷം സുവർണകാലത്തെ ഓർമിപ്പിച്ച്‌ പന്തു തട്ടിയ ബ്രസീൽ കാസെമിറോയുടെ ​ഗോളിലൂടെയാണ് സമനില പിടിച്ചത്. പ്രീ ക്വാർട്ടറിൽ നോർവെയോ ഐവറികോസ്റ്റോ ആയിരിക്കും ബ്രസീലിന്റെ എതിരാളി.


Screenshot from 20


ഫിഫയുടെ ഒഫീഷ്യൽ പേജിൽ മെസിയുടെ ചിത്രത്തിനൊപ്പം വന്ന മലയാളം സിനിമ ഡയലോഗാണ് ആദ്യം ശ്രദ്ധേയമായത്. ഫഹദ് ഫാസിൽ ചിത്രം 'ആവേശ'ത്തിലെ 'ഇല്ലുമിനാറ്റി' പാട്ടിലെ 'ഇവനെ പടച്ചുവിട്ട കടവുളുക്ക് പത്തിൽ പത്ത്' എന്നാണ് മെസിയുടെ ചിത്രത്തിനൊപ്പം മലയാളത്തിൽ കുറിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home