ഇറാനും യുഎഇയും തമ്മിൽ വിമാന സർവീസുകൾ പുനരാരംഭിച്ചു

ദുബായ്: ഇറാനും യുഎഇയും തമ്മിലുള്ള വിമാന സർവീസുകൾ മാസങ്ങളായുള്ള നിർത്തിവെപ്പിന് ശേഷം വീണ്ടും ആരംഭിച്ചു. ഫെബ്രുവരി 28-ന് ആരംഭിച്ച യുദ്ധസാഹചര്യത്തെ തുടർന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചിരുന്നത്.
ദുബായ് അന്താരാഷ-്‌ട്ര വിമാനത്താവളത്തിന്റെയും അൽമക്തൂം അന്താരാഷ-്‌ട്ര വിമാനത്താവളത്തിന്റെയും ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വിവരമനുസരിച്ച്, ഇറാനിയൻ എയർലൈൻ ഫ്ലൈസെപെഹ്റാൻ തിങ്കളാഴ-്‌ച ദുബായിൽനിന്ന് ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലേക്കുള്ള സർവീസ് ഷെഡ്യൂൾ ചെയ-്‌തിരുന്നു.
ഇറാനിയൻ സർക്കാർ മാധ്യമങ്ങളും ദുബായ്-ടെഹ്റാൻ വിമാന സർവീസുകൾ തിങ്കൾ മുതൽ പുനരാരംഭിക്കുമെന്ന് റിപ്പോർട്ട് ചെയ-്‌തിട്ടുണ്ട്. എന്നാൽ ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ഫ്ലൈസെപെഹ്റാന്റെ ബുക്കിങ് വിവരങ്ങൾ പ്രകാരം, ടെഹ്റാനിൽനിന്ന് ദുബായിലേക്കുള്ള അടുത്ത സർവീസ് ബുധനാഴ-ചയും അടുത്ത ബുധനാഴ്ചയും വെള്ളിയാഴ-്‌ചയും ലഭ്യമാണ്.
ജൂൺ മധ്യത്തിൽ ഇറാനും യുഎസും തമ്മിൽ വെടിനിർത്തൽ കരാർ നിലവിൽ വന്നിരുന്നെങ്കിലും, യുഎഇയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകളുടെ നിയന്ത്രണം ഇതുവരെ തുടരുകയായിരുന്നു. ഇപ്പോഴാണ് സർവീസുകൾ ക്രമേണ സാധാരണ നിലയിലേക്ക് മടങ്ങിത്തുടങ്ങുന്നത്.
അതേസമയം, മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തി ഇരു രാജ്യങ്ങളും നയതന്ത്രതലത്തിലുള്ള ചർച്ചകൾ തുടരുകയാണ്. വെള്ളിയാഴ-്‌ച യുഎഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാനും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഘ്ചിയും ടെലിഫോണിൽ സംസാരിച്ച് മേഖലയിലെ പുതിയ സംഭവവികാസങ്ങൾ ചർച്ചചെയ-്‌തു.
വെടിനിർത്തലിന് ശേഷം ഇറാനിലെ സായുധ ഏറ്റുമുട്ടലുകൾ അവസാനിച്ചെങ്കിലും, ഊർജ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ടുള്ള ഇടയ-്‌ക്കിടെയുള്ള ആക്രമണങ്ങളും സുരക്ഷാ ആശങ്കകളും കാരണം വിമാന സർവീസുകൾ മുൻകരുതലോടെയാണ് പുനരാരംഭിച്ചിരിക്കുന്നത്.










0 comments