ജൂലൈ ഒന്നുമുതൽ ഒമാനിലെ ഇന്ത്യക്കാരുടെ പാസ്‌പോർട്ടുകൾക്ക് ചെലവ് കൂടും

മസ്‌കത്ത്: കേന്ദ്ര സർക്കാർ വ്യാപകമായി ഫീസ് വർധിപ്പിച്ചതിനെത്തുടർന്ന് മസ്‌കത്തിലെ ഇന്ത്യൻ എംബസി പാസ്‌പോർട്ട് പുതുക്കൽ, തത്കാൽ സേവനങ്ങൾ, യാത്രാരേഖകൾ എന്നിവയ-്‌ക്കുള്ള പുതുക്കിയ നിരക്കുകൾ പുറത്തിറക്കി. ജൂലൈ ഒന്നുമുതൽ ഒമാനിലെ ഇന്ത്യൻ പൗരന്മാർ പാസ്‌പോർട്ടിനും അനുബന്ധ കോൺസുലാർ സേവനങ്ങൾക്കും ഉയർന്ന ഫീസ് നൽകേണ്ടിവരും.
പാസ്‌പോർട്ട് വിതരണം, പുതുക്കൽ, തത്കാൽ സേവനങ്ങൾ, അടിയന്തര യാത്രാരേഖകൾ, പാസ്‌പോർട്ടുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ എന്നിവ ഉൾക്കൊള്ളുന്ന പുതിയ ഫീസ് ഷെഡ്യൂൾ മസ്‌കറ്റിലെ ഇന്ത്യൻ എംബസി പുറത്തിറക്കി. പാസ്‌പോർട്ട് സേവനനിരക്കുകൾ ഭേദഗതിചെയ-്‌തുകൊണ്ട് ഇന്ത്യാ ഗവൺമെന്റ് അടുത്തിടെ പുറത്തിറക്കിയ വിജ്ഞാപനത്തെ തുടർന്നാണ് പുതുക്കിയ നിരക്കുകൾ.
പുതിയ ഫീസ് ഘടന പ്രകാരം, 36 പേജുള്ള സ്റ്റാൻഡേർഡ് പാസ്‌പോർട്ട് വീണ്ടും നൽകുന്നതിനുള്ള ആകെ ചെലവ് 53.750 ഒമാൻ റിയാലായി ഉയരും, അതേസമയം 60 പേജുള്ള ജംബോ പാസ്‌പോർട്ടിന് 72.600 ഒമാൻ റിയാൽ ചിലവാകും. പാസ്‌പോർട്ട് ഫീസ്, ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട് സംഭാവന, ഇന്ത്യൻ കമ്മ്യൂണിറ്റി അസിസ്റ്റൻസ് സെന്റർ വഴി ശേഖരിക്കുന്ന സേവന ചാർജുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.










0 comments