ad
Deshabhimani

വേറിട്ട അനുഭവമായി കഥകളുടെ രാഷ്​ട്രീയ വായന

KPM SADIQ

റിയാദിൽ ചില്ല സർഗവേദി സംഘടിപ്പിച്ച ജൂൺ മാസ വായനാ പരിപാടിയിൽ കെ പി എം സാദിഖ്​ വായനാ അനുഭവം പങ്കുവയ്ക്കുന്നു

വെബ് ഡെസ്ക്

Published on Jun 30, 2026, 06:28 PM | 1 min read

റിയാദ്​: എഴുത്തുകാരൻ യു പി ജയരാജിന്റെ കഥാലോകത്തെ പുനർവായിച്ച് റിയാദിലെ ചില്ല സർഗവേദി. അക്ഷരങ്ങളിലാകെ രാഷ്​ട്രീയ സ-്‌പന്ദനങ്ങൾ നിറച്ച അദ്ദേഹത്തിന്റെ തെരഞ്ഞെടുത്ത കഥകളുടെ അവതരണവും ചർച്ചയും ചില്ലയുടെ ജൂൺ മാസത്തെ വായനാ പരിപാടിയെ ശ്രദ്ധേയമാക്കി.


പി എൻ ഗോപികൃഷ-്‌ണന്റെ ‘വന്ദേമാതരം’ എന്ന കവിത റഫീഖ് പന്നിയങ്കര ആലപിച്ച് പരിപാടിക്ക് തുടക്കമായി. തുടർന്ന് യു പി ജയരാജിന്റെ ശ്രദ്ധേയമായ അഞ്ച് കഥകളെ മുൻനിർത്തി ഗൗരവമേറിയ വായനയും അവതരണങ്ങളും നടന്നു. കാൽപനികമായ തുടക്കത്തിൽനിന്ന് ഇന്ത്യൻ സാമൂഹിക-രാഷ്​ട്രീയ യാഥാർഥ്യങ്ങളുടെ പൊള്ളുന്ന ഭൂമികയിലേക്ക് വികസിക്കുന്ന ‘ബീഹാർ’ എന്ന കഥ കെ പി എം സാദിഖ് അവതരിപ്പിച്ചു.


ചരിത്രബോധം നഷ്​ടപ്പെട്ട ഒരു സമൂഹത്തിന്റെ സഞ്ചാരപഥം വ്യക്തമാക്കുന്ന ‘ഓക്കിനാവയിലെ പതിവ്രതകൾ’ എന്ന കഥ വിദ്യ ഭാസ-്‌കരൻ അവതരിപ്പിച്ചു.

വർഗസമരങ്ങളുടെ ഘടനാപരമായ യാഥാർഥ്യങ്ങളെ ഉയർത്തിപ്പിടിക്കുകയും വ്യക്തികളുടെ അസ-്‌തിത്വവ്യഥകളെ നിരസിക്കുകയും ചെയ്യുന്ന ‘നിരാശഭരിതനായ സുഹൃത്തിന് ഒരു കത്ത്’ എന്ന കഥ മൂസ കൊമ്പൻ സദസിന് മുന്നിലെത്തിച്ചു.


സ്വന്തമല്ലാത്ത കുറ്റത്തിന് ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരികയും തൊഴിലും ജീവിതവും കുടുംബവും നഷ്​ടപ്പെടുകയും ചെയ-്‌തവരുടെ കഥ പറയുന്ന ‘നിശ്ചലദൃശ്യങ്ങൾ’ സി എം സുരേഷ-്‌ലാൽ വിവരിച്ചു.


നാട്ടുമണ്ണിന്റെ പശിമയിൽ നിന്ന് ഉരൂവംകൊണ്ട ‘തെയ്യങ്ങൾ’ എന്ന കഥയുടെ വായന സീബ കൂവോട് സദസുമായി പങ്കുവെച്ചു.


അടിയന്തരാവസ്ഥയോടുള്ള ഏറ്റവും രൂക്ഷമായ പ്രതികരണമായി വിലയിരുത്തപ്പെടുന്ന ‘മഞ്ഞ്’ എന്ന കഥയുടെ വിവിധ വായനാതലങ്ങൾ നജിം കൊച്ചുകലുങ്ക് വിശദീകരിച്ചു.


കഥാവതരണങ്ങൾക്ക് ശേഷം നടന്ന സജീവമായ ചർച്ചയിൽ യു പി ജയരാജിന്റെ കുടുംബാംഗമായ പ്രകാശൻ കോറോത്ത് എഴുത്തുകാരനുമായുള്ള വ്യക്തിപരമായ ഓർമകൾ പങ്കുവെച്ചു. ഫൈസൽ കൊണ്ടോട്ടി, വി കെ ഷഹീബ, സെബിൻ ഇക്ബാൽ, നാസർ കാരക്കുന്ന്, റഫീഖ് പന്നിയങ്കര, ഷിംന സീനത്ത്, ശിഹാബ് തൊണ്ടിയിൽ, സബീന സാലി, ഷമീർ കുന്നുമ്മൽ, നസീർ മുള്ളൂർക്കര, പ്രശാന്ത് വടകര, സുബിൻ, ജോമോൻ സ്​റ്റീഫൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സുരേഷ് ലാൽ മോഡറേറ്ററായ ചടങ്ങിൽ വിപിൻകുമാർ ചർച്ചകൾ ഉപസംഹരിച്ച് സംസാരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home