ജിതിൻ കരാർ നീട്ടി


Sports Desk
Published on Jun 28, 2025, 12:00 AM | 1 min read
ഗുവാഹത്തി
മലയാളി വിങ്ങർ എം എസ് ജിതിൻ നോർത്ത് ഈസ്റ്റ് യുണൈറ്റഡുമായുള്ള കരാർ പുതുക്കി. 2028വരെ ഐഎസ്‌എൽ ഫുട്‌ബോൾ ക്ലബ്ബിൽ തുടരും. 2022ലാണ് ഇരുപത്തേഴുകാരൻ ഗോകുലം കേരളയിൽനിന്ന് നോർത്ത് ഈസ്റ്റിൽ ചേക്കേറിയത്. പിന്നീട് 79 കളിയിൽ 14 ഗോളും 15 അവസരങ്ങളും ഒരുക്കി. കഴിഞ്ഞ ഡ്യൂറന്റ് കപ്പിലെ മികച്ച താരമായും തൃശൂർ സ്വദേശി തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യക്കായി ഒരുതവണ കുപ്പായമിടുകയും ചെയ്‌തു.








0 comments