18-ാം തവണയും മെസി, ഹാരി കെയ്ൻ പുറത്ത്; ഫിഫ്പ്രോ ലോക 11 ടീമിൽ ഇവർ

ലയണൽ മെസി , ഹാരി കെയ്ൻ
ആംസ്റ്റർഡാം: ഫിഫ്പ്രോ ലോക 11 ടീമിൽ 18-ാം തവണയും ഇതിഹാസതാരം ലയണൽ മെസി ഇടംപിടിച്ചു. 2023ന് ശേഷം ആദ്യമായാണ് ലോക ഇലവനിൽ മെസി എത്തുന്നത്. എർലിങ് ഹാളണ്ട്, കിലിയൻ എംബാപ്പെ, ലമിൻ യമാൽ എന്നിവരടങ്ങുന്ന മുന്നേറ്റ നിരയിലാണ് ഉൾപ്പെട്ടത്. എന്നാൽ ബാലൻ ഡി ഓർ ജേതാവ് ഹാരി കെയ്ന് ടീമിൽ ഇടംനേടാനായില്ല. പ്രൊഫഷണൽ ഫുട്ബോൾ താരങ്ങളാണ് ടീമിനെ തെരഞ്ഞെടുത്തത്.
20 വയസ് തികയുന്നതിന് മുൻപ് രണ്ട് തവണ ലോക 11 ടീമിൽ ഇടംനേടുന്ന ആദ്യ താരമായി ലമിൻ യമാൽ മാറി. കഴിഞ്ഞ വർഷത്തെ ടീമിലും യമാലുണ്ടായിരുന്നു. സ്പെയിനിന്റെ ലോകകപ്പ് ജേതാക്കളായ റോഡ്രി, പൗ കുബാർസി, ഡേവിഡ് റായ എന്നിവരും ടീമിലുണ്ട്.
ലൂസി ബ്രോൺസ്, ഫിഫപ്രോ വിമൻസ് ലോക ഇലവനിൽ ഒമ്പത് തവണ ഇടംനേടുന്ന ആദ്യ വനിതാ താരമായി.









0 comments