Deshabhimani

തിരുവനന്തപുരത്ത് സ്കൂൾ വാൻ മറിഞ്ഞു; ഇരുപതോളം കുട്ടികൾക്ക് പരിക്ക്

Kollayil Govt LP school van accident

നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ സ്കൂൾ വാൻ

വെബ് ഡെസ്ക്

Published on Nov 10, 2026, 09:11 PM | 1 min read

വിതുര: തിരുവനന്തപുരം വിതുരയിൽ സ്കൂൾ വാൻ മറിഞ്ഞ് 17 കുട്ടികൾക്കും ക്ലീനർക്കും പരിക്ക്. ചൊവ്വ വൈകിട്ട് 4.30 ന് കടയ്ക്കൽ വളവുപച്ച മഹാദേവർ കുന്നിനടുത്താണ് സംഭവം. കൊല്ലായിൽ ഗവ.എൽപി സ്‌കൂൾ വാനാണ്‌ മറിഞ്ഞത്‌.


സമീപവാസിയായ കുട്ടിയെ സ്റ്റോപ്പിൽ ഇറക്കിയതിനു ശേഷം മുന്നോട്ട് എടുത്ത വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് പുറകിലെ ഇറക്കത്തിലേക്ക് മറിയുകയായിരുന്നു. നാട്ടുകാരുടെ ഇടപെടലിലൂടെ കുട്ടികളെയും ബസിൽ ക്ലീനറെയും തൊട്ടടുത്ത കടക്കൽ സർക്കാർ ആശുപത്രിയിലേയ്ക്കും ഒരു കുട്ടിയെ കടക്കൽ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.


ഡ്രൈവർക്ക് പരിക്കുകളൊന്നുമില്ല. കുട്ടികളുടെയും ക്ലീനറുടെയും പരിക്കുകൾ സാരമുള്ളതല്ല. ചിതറ പൊലീസ് കേസെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home