Deshabhimani

മലയാളി യുവാവ് ഇറാനിൽ കുടുങ്ങി; പാസ്പോർട് ഉൾപ്പടെ നഷ്ടമായി

malayali youth trapped

അക്ഷയ് ഹരീഷ്

വെബ് ഡെസ്ക്

Published on Nov 10, 2026, 08:53 PM | 1 min read

കൊല്ലം: പാസ്പോർട് ഉൾപ്പടെയുള്ള രേഖകൾ തിരികെ ലഭിക്കാത്തതിനെ തുടർന്ന് മലയാളി യുവാവ് ഇറാനിൽ കുടുങ്ങി. കൊല്ലം പ്രാക്കുളം സ്വദേശി അക്ഷയ് ഹരീഷാണ് ഇറാനിൽ കുടുങ്ങിയത്. അലി ഷിപ്പിംഗ് കമ്പനിയുടെ പാം മറൈൻ എന്ന കപ്പലിൽ വാച്ച് കീപ്പറായി ജോലി ചെയ്യുകയായിരുന്നു അക്ഷയ്. പാക് തുറമുഖത്ത് കപ്പൽ എത്തിയപ്പോൾ വെരിഫിക്കേഷനു വേണ്ടി പാസ്പോർട് നൽകി. എന്നാൽ പരിശോധിച്ച ശേഷം പാസ്പോർട് തിരികെ ലഭിച്ചില്ലെന്ന് യുവാവ് പറഞ്ഞു.


പാസ്പോർടും മറ്റ് രേഖകളും ക്യാപ്റ്റനെ ഏൽപ്പിച്ചുവെന്നാണ് ധരിച്ചിരുന്നത്. കപ്പൽ ഇറാനിൽ എത്തിയ ശേഷം തിരികെ ഉള്ള യാത്രയ്ക്ക് തയ്യാറെടുക്കുമ്പോഴാണ് രേഖകൾ ക്യാപ്റ്റന്റെ കൈവശമില്ലെന്ന് അറിഞ്ഞതെന്നും അക്ഷയ് പറഞ്ഞു. യുവാവിനൊപ്പം ആറ് മ്യാൻമർ പൗരന്മാർക്കും യാത്രാ രേഖകൾ നഷ്ടപ്പെട്ടിരുന്നു. തുടർന്ന് അവരുടെ എംബസി ഇടപെടുകയും ആറുപേരെയും സ്വദേശത്ത് തിരികെ എത്തിക്കുകയും ചെയ്തു.


കഴിഞ്ഞ 11 മാസമായി ഇറാനിൽ തുടരുകയാണെന്നും അക്ഷയ് പറഞ്ഞു. ജോലി ദുബായിലാണെന്ന് പറഞ്ഞാണ് ഏജൻറ് കൊണ്ടുപോയത്. എന്നാൽ ഷിപ്പിന്റെ യാത്ര എപ്പോഴും ഇറാനിലേക്കായിരുന്നു. യുദ്ധം കാരണം നിലച്ച കപ്പൽ യാത്ര വീണ്ടും തുടങ്ങിയിട്ട് മാസങ്ങളേ ആയിട്ടുള്ളൂ. പാകിസ്ഥാനിൽ നിന്ന് അരി കൊണ്ടുവരാനാണ് പോയത്. രണ്ടാം തവണ പോയി വന്നപ്പോൾ പാസ്പോർട് തിരികെ കിട്ടിയില്ല. ക്യാപ്റ്റനോട് കാര്യം തിരക്കിയപ്പോൾ, പാസ്പോർട്ട് പാകിസ്ഥാനിലുണ്ടോയെന്ന് കമ്പനി അന്വേഷിച്ചതായും ഇല്ലെന്ന മറുപടി മാത്രമാണ് കിട്ടിയതെന്നും യുവാവ് പറയുന്നു.


യുവാവുമായി ഫോണിൽ സംസാരിച്ചതയും മുഖ്യമന്ത്രി, കേന്ദ്ര വിദേശകാര്യ മന്ത്രി, ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി, ഇറാനിലെ ഇന്ത്യൻ എംബസി എന്നിവർക്ക് കത്ത് നൽകിയതായും മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home