Deshabhimani

‘കൂട്ടുത്തരവാദിത്തമുള്ളതിന്റെ തെളിവാണല്ലോ പുറത്തുവരുന്നതൊക്കെ‘; സതീശനെതിരെ കടുപ്പിച്ച് അടൂർ പ്രകാശ്‌

vdms adoor prakash
വെബ് ഡെസ്ക്

Published on Nov 10, 2026, 09:22 PM | 1 min read

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനോടുള്ള അതൃപ്‌തി വീണ്ടും പരസ്യമാക്കി യുഡിഎഫ്‌ കൺവീനർ അടൂർ പ്രകാശ്‌. യുഡിഎഫ്‌ യോഗം ചേരാത്തത്‌ എന്തുകൊണ്ടെന്ന്‌ ചെയർമാനോട്‌ ചോദിക്കണമെന്ന്‌ അദ്ദേഹം തലസ്ഥാനത്ത്‌ മാധ്യമങ്ങളോട്‌ പറഞ്ഞു. മന്ത്രിസഭയിൽ കൂട്ടുത്തരവാദിത്തം ഇല്ലാതാകുകയാണോ എന്ന ചോദ്യത്തിന്, കൂട്ടുത്തരവാദിത്തമുള്ളതിന്റെ തെളിവാണല്ലോ ഇപ്പോൾ പുറത്തുവരുന്നതെന്നും അടൂർ പ്രകാശ്‌ പരിഹസിച്ചു.


ചില അഭിപ്രായങ്ങൾ താൻ നേരത്തെ തുറന്നുപറഞ്ഞു. അത്‌ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ നിലപാടുകളോട്‌ മന്ത്രിമാർക്ക്‌ അതൃപ്‌തിയുണ്ടോ എന്നത്‌ മന്ത്രിമാരോട്‌ ചോദിക്കണമെന്നും അടൂർ പ്രകാശ്‌ പറഞ്ഞു.


സർക്കാർ-പാർടി ഏകോപനമില്ലായ്മയിലും മുഖ്യമന്ത്രിയുടെ കൈകടത്തലുകളിലും വിമർശനം ശക്തമായിരിക്കെയാണ് യുഡിഎഫ് കൺവീനറുടെ പ്രതികരണവും.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home