Deshabhimani

ഐആർസിടിസി പണിമുടക്കി; ടിക്കറ്റ് ബുക്ക് ചെയ്യാനാകാതെ യാത്രക്കാർ

IRCTC.jpg
വെബ് ഡെസ്ക്

Published on Nov 10, 2026, 09:34 PM | 1 min read

ന്യൂഡൽഹി: തുടർച്ചയായി ട്രെയിൻ മണിക്കൂറുകൾ വൈകി യാത്രക്കാരെ വലയ്ക്കുന്നതിനു പുറമെ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള ഐആർസിടിസി ആപ്പും പ്രവർത്തനരഹിതമായി. ഇന്നലെയും ഇന്നുമായാണ് ടിക്കറ്റെടുക്കാനായി ഉപയോക്താക്കൾക്ക് ഐആർസിടിസിയിൽ തടസം നേരിട്ടത്. ദീപാവലിയോടനുബന്ധിച്ചുള്ള അവധികൾക്കു ശേഷം മടങ്ങാൻ നിന്ന ദീർഘദൂര യാത്രക്കാർക്ക് ആപ്പ് പണിമുടക്കിയത് വലിയ തിരിച്ചടിയായി.


എന്നാൽ ആപ്പിലേയ്ക്കുള്ള ലോ​ഗിൻ വൈകിയത് അമിത തിരക്കു മൂലമാണെന്നാണ് ഇന്ത്യൻ റെയിൽവേയുടെ ന്യായീകരണം. ഒരേ സമയം, നിരവധി പേർ ലോ​ഗിൻ ചെയ്യാൻ ശ്രമിച്ചതോടെ നേരിട്ട കാലതാമസം മാത്രമാണെന്നും വാദിക്കുന്നു. പ്രശ്നങ്ങൾ താൽക്കാലികമായിരുന്നുവെന്നും എല്ലാ സംവിധാനങ്ങൾ വഴിയുമുള്ള ഇ-ടിക്കറ്റിങ് സേവനം സാധാരണ​ഗതിയിലായിട്ടുണ്ടെന്നും റെയിൽവേ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home