മനുഷ്യനെ വെല്ലാനാകില്ല: എഐ കടന്നുകയറ്റത്തിൽ പിരിച്ചുവിട്ടവരെ കമ്പനികൾ തിരികെ വിളിക്കുന്നു

പ്രതീകാത്മക ചിത്രം
ന്യൂയോർക്ക്: എഐ (നിർമിത ബുദ്ധി) കടന്നുകയറ്റത്തിൽ പിരിച്ചുവിട്ട ജീവനക്കാരെ കമ്പനികൾ തിരികെ തിരികെ വിളിക്കുന്നതായി സർവേ. ടാലന്റ് അസ്സെസ്മെന്റ് സ്ഥാപനമായ എസ്എച്ച്എല്ലിന്റെ (SHL) സർവേയിലാണ് ഇക്കാര്യം പറയുന്നത്. യുഎസിലെ അഞ്ച് ജീവനക്കാരിൽ ഒരാൾ ഈ സാഹചര്യത്തിലൂടെ കടന്നുപോകുന്നു. യുഎസിലും യുകെയിലുമടക്കം ഈ ട്രൻഡ് വ്യാപകമാകുന്നുവെന്നാണ് സര്‍വേയിലെ കണ്ടെത്തല്‍. എഐ റീബൗണ്ടിങ്' എന്നാണ് ഈ പ്രവണതയെ വിശേഷിപ്പിക്കുന്നത്. ഒരു കമ്പനി തങ്ങളുടെ ജീവനക്കാരുടെ കഴിവ് ശരിയായി വിലയിരുത്താതെ ജോലികൾ ഓട്ടോമേറ്റ് ചെയ്യുമ്പോഴാണ് എഐ റീബൗണ്ടിങ് സംഭവിക്കുന്നതെന്നാണ് വിലയിരുത്തൽ.
മനുഷ്യരായ ജീവനക്കാർക്ക് ചെയ്യാൻ കഴിയുന്നതെല്ലാം എഐക്ക് ചെയ്യാൻ കഴിയില്ലെന്ന് കമ്പനികൾ മനസിലാക്കിയെന്നും അതിൽ പാഠം ഉൾകൊണ്ടാണ് ജീവനക്കാരെ തിരികെ വിളിക്കുന്നതിനെ സൂചിപ്പിക്കുന്നതെന്ന് സർവേ പറയുന്നു. ജൂൺ, ജൂലായ് മാസങ്ങളില്‍ നടത്തിയ സർവേയിൽ യുഎസിൽ നിന്നും പങ്കെടുത്തവരില്‍ 19.1 ശതമാനം പേരെയും എഐ വ്യാപനംമൂലം ജോലിയിൽനിന്ന് പിരിച്ചുവിടപ്പെടുകയും പിന്നീട് അവരുടെ സ്ഥാപനങ്ങൾ തന്നെ തിരികെവിളിച്ചതായും കണ്ടെത്തി.
‘എഐ പ്രതീക്ഷിക്കുന്ന ഫലം നൽകില്ല. ഇതോടെ സ്ഥാപനങ്ങൾക്ക് തങ്ങൾ ഒഴിവാക്കിയ അതേ വിദഗ്ദ്ധരെ വളരെ ഉയർന്ന ചെലവിൽ തിരികെ എത്തിക്കേണ്ടിവരുന്നു’ - എസ്എച്ച്എല്ലി ലെ പ്രൊഡക്റ്റ് ആൻഡ് ഡിസൈൻ ഗ്ലോബൽ സീനിയർ വൈസ് പ്രസിഡന്റ് ലൂസി ബ്യൂമോണ്ട് പറഞ്ഞു.
എന്നാൽ പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചുവിളിക്കുമ്പോൾ കമ്പനികളും വെല്ലുവിളികൾ നേരിടുന്നുണ്ടെന്നും സർവേയിൽ പറയുന്നു. തിരികെ എത്തുന്ന ജീവനക്കാരിൽ ഭൂരിഭാദഗവും പഴയ നിബന്ധനകൾ അംഗീകരിക്കാൻ തയാറാകാത്തതാണ് കമ്പനികൾ നേരിടുന്ന പ്രതിസന്ധിയെന്നാണ് റിപ്പോർട്ട്. മടങ്ങിവരാൻ സമ്മതിച്ച 51ശതമാനം പേരും ഗണ്യമായ ശമ്പള വർധന ആവശ്യപ്പെടുന്നുവെന്നാണ് സർവേ കണ്ടെത്തൽ. പ്രമുഖ കമ്പനികൾ നിലവിൽ ഈ സാഹചര്യത്തിലൂടെ കടന്നുപോകുന്നുണ്ട്.








0 comments