ad
Deshabhimani

വിരമിക്കൽ പ്രഖ്യാപനത്തിന് പിന്നാലെ മയാമിക്കായി കളത്തിലിറങ്ങി മെസ്സി

messi

Photo:AFP

വെബ് ഡെസ്ക്

Published on Sep 06, 2026, 10:49 AM | 1 min read

മയാമി : അർജന്റീന ദേശീയ ടീമിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെ ആദ്യമായി ക്ലബ് ഫുട്ബോളിൽ കളിക്കാനിറങ്ങി സൂപ്പർ താരം ലയണൽ മെസ്സി. എംഎൽഎസ്സിൽ അറ്റ്ലാന്റ യുണൈറ്റഡിനെതിരായ മത്സരത്തിലാണ് മെസ്സി ഇന്റർ മയാമിക്കായി ബൂട്ടണിഞ്ഞത്. മത്സരം 2-2ന് സമനിലയിൽ അവസാനിച്ചെങ്കിലും മയാമിയുടെ രണ്ട് ഗോളുകൾക്കും വഴിയൊരുക്കി മെസ്സി തിളങ്ങി.


32-ാം മിനിറ്റിൽ മെസ്സിയുടെ കോർണറിൽ കാസെമിറോ ഹെഡറിലൂടെ ഇന്റർ മയാമിയെ മുന്നിലെത്തിച്ചു. മൂന്ന് മിനിറ്റിനകം മിഗ്വേൽ അൽമിറോണിലൂടെ അറ്റ്ലാന്റ തിരിച്ചടിച്ചു. ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ ലൂയിസ് സുവാരസ് മയാമിയെ വീണ്ടും മുന്നിലെത്തിച്ചു. എന്നാൽ മത്സരത്തിന്റെ അവസാനഘട്ടത്തിൽ ലഭിച്ച പെനാൽറ്റി ബ്രീൽ എംബോളോ ലക്ഷ്യത്തിലെത്തിച്ചതോടെ അറ്റ്ലാന്റ സമനില പിടിച്ചു.


അർജന്റീനയുടെ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ഗോളുകൾ നേടിയ താരമെന്ന റെക്കോഡോടെയാണ് മെസ്സി ദേശീയ ടീമിൽ നിന്ന് വിരമിച്ചത്. 207 മത്സരങ്ങളിൽ 125 ഗോളുകളാണ് മെസ്സിയുടെ പേരിലുള്ളത്. 2022 ലോകകപ്പിൽ അർജന്റീനയെ കിരീടത്തിലേക്ക് നയിച്ച മെസ്സി രണ്ട് കോപ്പ അമേരിക്ക കിരീടങ്ങളും ടീമിനൊപ്പം സ്വന്തമാക്കിയിട്ടുണ്ട്.


ഇതിനിടെ മെസ്സിക്ക് ശേഷം അർജന്റീനയുടെ പത്താം നമ്പർ ജഴ്‌സി നിക്കോ പാസിന് നൽകാനുള്ള നീക്കങ്ങളുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ സ്കലോണിയുടെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. 21കാരനായ നിക്കോ പാസ് നിലവിൽ ഇറ്റാലിയൻ ക്ലബ് കോമോയ്ക്കായാണ് കളിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home