വ്യാജമദ്യം കഴിച്ചതായി സംശയം; മധ്യപ്രദേശിൽ ഒമ്പത് പേർ മരിച്ചു

പ്രതീകാത്മക ചിത്രം
സാഗർ: മധ്യപ്രദേശിലെ സാഗറിൽ വ്യാജമദ്യം കഴിച്ച സംഭവത്തിൽ ഒമ്പത് പേർ മരിച്ചു. മധ്യപ്രദേശിലെ സാഗറിലാണ് സംഭവം. ശനിയാഴ്ച രാത്രി മദ്യം കഴിച്ചതിന് പിന്നാലെ ഇവർക്ക് അസ്വസ്ഥത അനുഭവപ്പെട്ടതായാണ് പ്രാഥമിക വിവരം. ഇവരെ കൂടാതെ നിരവധിപേർ ചികിത്സയിലാണ്
ആരോഗ്യനില വഷളായതിനെ തുടർന്ന് ബന്ധുക്കൾ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. വിഷമദ്യമാണ് മരണകാരണമെന്ന സംശയമുണ്ടെങ്കിലും ഇക്കാര്യം അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പോസ്റ്റ്മോർട്ടം പരിശോധനയ്ക്ക് ശേഷമേ കൃത്യമായ കാരണം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.
മദ്യം എവിടെനിന്നാണ് ലഭിച്ചതെന്നും അനധികൃത മദ്യവിതരണ ശൃംഖലയുമായി സംഭവത്തിന് ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുകയാണ്. മരിച്ചവരുടെ കുടുംബങ്ങളിൽ നിന്നും പ്രദേശവാസികളിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. കൂടുതൽ പേർക്ക് അപകടമുണ്ടായിട്ടുണ്ടോയെന്നും അധികൃതർ പരിശോധിച്ചുവരികയാണ്.
കഴിഞ്ഞ മാസം ഗുജറാത്തിലെ ഭാവ്നഗറിലും വ്യാജമദ്യം കഴിച്ചതായി സംശയിച്ച സംഭവത്തിൽ 13 പേർ മരിച്ചിരുന്നു. പരിശോധനയിൽ മദ്യത്തിൽ 38.59 ശതമാനം മെഥനോൾ കണ്ടെത്തിയിരുന്നു.









0 comments