സമാധാന പ്രതീക്ഷ; പുടിനുമായുള്ള കൂടികാഴ്ചക്ക് ശേഷം യുഎസ് സംഘം ഇന്ന് ഉക്രെയ്നിൽ

മോസ്കോ: ഉക്രെയ്ന് റഷ്യ യുദ്ധത്തിൽ സമാധാനം തേടിയുളള ചര്‍ച്ചകൾ വീണ്ടും സജീവമാവുന്നു. നാല് വര്‍ഷത്തിൽ ഏറെയായി തുടരുന്ന യുദ്ധത്തിൽ വഴിത്തിരിവ് തേടി യുഎസ് പ്രതിനിധി സംഘം റഷ്യൻ പ്രസഡന്റ് വ്ലാദിമിര്‍ പുടിനുമായി ചര്‍ച്ച നടത്തി. ഇറാൻ യുദ്ധത്തോടെ നിലച്ചു പോയ സമാധാന നീക്കത്തിനാണ് പുതു ജീവൻ ലഭിക്കുന്നത്.
ജാരെഡ് കുഷ്നർ, സ്റ്റീവ് വിറ്റ്കോഫ് എന്നിവരാണ് മോസ്കോയിലെ ക്രെംലിൻ കൊട്ടാരത്തിൽ പുടിനുമായി കൂടികാഴ്ച നടത്തിയത്. ചര്‍ച്ച തുടരുന്നതായാണ് വാര്‍ത്തകൾ. സമാധാന ശ്രമങ്ങൾക്ക് നിലവിലെ സാഹര്യങ്ങൾ ഒട്ടും അനുകൂലമല്ലെന്ന വാക്കുകളാണ് പുടിൻ ഉപയോഗിച്ചത്. കൂടികാഴ്ച ഫലപ്രദമായിരുന്നു എന്നാണ് റഷ്യൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്.
ചർച്ചയിൽ പ്രധാനപ്പെട്ട നിരവധി സമാധാന ആശയങ്ങൾ ഉയർന്നുവന്നതായും പുതിനും ട്രംപും വരുംദിവസങ്ങളിലും ഇക്കാര്യങ്ങളിൽ ചർച്ച നടത്തുമെന്നും റഷ്യൻ അധികൃതർ വ്യക്തമാക്കി. ചര്‍ച്ചകളുടെ പശ്ചാത്തലത്തിൽ മോസ്കോ, കീവ് എന്നീ തലസ്ഥാന നഗരങ്ങളിൽ മൂന്ന് ദിവസത്തേക്ക് പരസ്പരം ആക്രമണം നടത്തില്ലെന്ന് റഷ്യയും യുക്രൈനും സമ്മതിച്ചിട്ടുണ്ട്. തിങ്കളാഴ്ച വരെയാണ് ഇതിന്റെ സമയ പരിധി.
യു എസ് പ്രതിനിധികൾ ഉക്രെയ്നും സന്ദര്‍ശിക്കുന്നുണ്ട്. ഇന്ന് കീവിൽ എത്തും. ഇരുവരും പ്രസിഡന്റ് വോളോഡിമിർ സെലെൻസ്‌കിയുമായി കൂടികാഴ്ച നടത്തും.









0 comments