ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച ദേവികയുടെ മൃതദേഹം നാട്ടിലെത്തിക്കില്ല

ദേവിക
ഇരിട്ടി: ട്രെയിൻ തട്ടി മരിച്ച കണ്ണൂർ സ്വദേശിനിയുടെ മൃതദേഹം നാട്ടിലെത്തിക്കില്ല. ജപ്പാനിൽ സംസ്കരിക്കും. ഇരിക്കൂർ പടിയൂർ സ്വദേശിനി ദേവികയാണ് (22) സെപ്തംബർ 2-ാം തീയതി ട്രെയിൻ തട്ടി മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ട്രെയിൻ തട്ടി മൃതദേഹം ചിന്നിച്ചിതറിയ നിലയിലായതിനാൽ നാട്ടിലെത്തിക്കുന്നതിൽ തടസം നേരിടുന്നുവെന്നാണ് വിവരം. ഇതേതുടർന്ന് കഴിഞ്ഞ ദിവസം നടന്ന ചർച്ചയിലാണ് ജപ്പാനിൽ തന്നെ സംസ്കാരിക്കാമെന്ന തീരുമാനത്തിലെത്തിയത്.
കുടുംബത്തിന്റെ ആവശ്യപ്രകാരം അവരുടെ രീതിയിൽ തന്നെ സംസ്കാര ചടങ്ങുകൾ നടത്തും. എന്നാൽ ദേവികയുടെ രക്ഷിതാക്കൾക്ക് പാസ്പോർട് ഇല്ലാത്തതിനാൽ ജപ്പാനിലേയ്ക്ക് പോകാനും കഴിയാത്ത അവസ്ഥയാണ്. വീഡിയോ കോളിലൂടെ സംസ്കാരചടങ്ങുകൾ കാണുന്നതിനായി മാതാപിതാക്കൾക്കും രക്ഷിതാക്കൾക്കും സൗകര്യമൊരുക്കും. ആറു മാസം മുൻപാണ് ദേവിക ജപ്പാനിലെത്തിയത്. ഇരിട്ടി നിടിയോടിയിലെ തെക്കൻവീട്ടിൽ പ്രകാശന്റെയും ബിനയുടെയും മകളാണ് ദേവിക. ജപ്പാനിലെ ഇഗലൊചൊവൻ സോഷ്യൽ വെൽഫെയർ കോർപറേഷനിൽ നഴ്സിങ് അസിസ്റ്റന്റായി ജോലി ചെയ്യുകയായിരുന്നു.









0 comments