ad
Deshabhimani

രണ്ടുമണിക്കൂറോളം ഗതാഗതക്കുരുക്ക്; അനുഭവം പങ്കുവെച്ച് യുവാവ്

bangaluru trafic
വെബ് ഡെസ്ക്

Published on Sep 06, 2026, 09:52 AM | 1 min read

ബംഗളൂരു: ബംഗളൂരു വിമാനത്താവളത്തിലേക്കുള്ള യാത്ര ഗതാഗതക്കുരുക്ക് എത്രത്തോളം ദുഷ്കരമാണെന്ന് ചൂണ്ടിക്കാട്ടുന്ന ഇൻസ്റ്റഗ്രാം വീഡിയോ വൈറലാകുന്നു. @mr.bhasad എന്ന അക്കൗണ്ട് ഉടമ പങ്കുവെച്ച വീഡിയോയിലാണ് വിമാനത്താവളത്തിലേക്ക് പോകാൻ ഏകദേശം രണ്ട് മണിക്കൂർ ട്രാഫിക്കിൽ കുടുങ്ങിയ അനുഭവം പങ്കുവെച്ചത്.


വിമാനത്താവളത്തിൽ നിന്ന് ഒരാളെ കൂട്ടിക്കൊണ്ടുവരാനായി യാത്ര ചെയ്യുകയായിരുന്നു യുവാവ്. താൻ കൂട്ടിക്കൊണ്ടുവരുന്നയാൾ ഏകദേശം 1,500 കിലോമീറ്റർ രണ്ട് മണിക്കൂറിൽ വിമാനത്തിൽ പിന്നിട്ടപ്പോൾ, അതേ സമയം തനിക്ക് റോഡിലൂടെ വിമാനത്താവളത്തിലെത്താൻ പോലും കഴിഞ്ഞില്ലെന്നാണ് യുവാവിന്റെ പരിഹാസം.



'ബ്രോ, എനിക്ക് ബംഗളൂരു വിമാനത്താവളം ഇപ്പോൾ ശരിക്കും മടുത്തു. ഞാൻ ഒരാളെ കൂട്ടാൻ വന്നതാണ്. അയാളുടെ ഫ്ലൈറ്റ് രണ്ടു മണിക്കൂർ ദൈർഘ്യമുള്ളതായിരുന്നു. എന്നാൽ, ട്രാഫിക്കിൽ എനിക്ക് എത്ര സമയം എടുത്തു? രണ്ടു മണിക്കൂർ! മൂന്ന് സംസ്ഥാനങ്ങൾ കടന്ന് 1,500 കിലോമീറ്റർ സഞ്ചരിച്ച് അയാൾ രണ്ടു മണിക്കൂറിനുള്ളിൽ ഇവിടെയെത്തി, എന്നാൽ എനിക്ക് ഇതുവരെ വിമാനത്താവളത്തിൽ എത്താൻ കഴിഞ്ഞിട്ടില്ല ബ്രോ. എനിക്ക് ഈ നഗരം മടുത്തു' യുവാവ് വീഡിയോയിൽ പറഞ്ഞു.


വീഡിയോയ്ക്ക് പിന്നാലെ നിരവധി പേർ ബംഗളൂരുവിലെ ട്രാഫിക് അനുഭവങ്ങൾ പങ്കുവെച്ചു.. ബംഗളൂരു വിമാനത്താവളത്തിലേക്കുള്ള യാത്രയിലെ ഗതാഗതക്കുരുക്ക് വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home