ad
Deshabhimani

രാത്രിയിലെ അപ്രതീക്ഷിത പവർകട്ട്; വൈറ്റില കെഎസ്ഇബി ഓഫീസിൽ നാട്ടുകാരുടെ പ്രതിഷേധം

power cut protest

വൈറ്റില കെഎസ്ഇബി ഓഫീസിലെത്തി നാട്ടുകാരുടെ പ്രതിഷേധം

വെബ് ഡെസ്ക്

Published on Sep 06, 2026, 10:12 AM | 1 min read

കൊച്ചി: രാത്രികാലങ്ങളിൽ മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങുന്നത് പതിവായതോടെ വൈറ്റില കെഎസ്ഇബി ഓഫീസിലെത്തി നാട്ടുകാരുടെ പ്രതിഷേധം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തൃക്കാക്കര ഡിവിഷനിലെ വിവിധ പ്രദേശങ്ങളിൽ രാത്രിയിൽ മണിക്കൂറുകളോളം വൈദ്യുതി മുടങ്ങുന്നതായാണ് പരാതി.


ശനിയാഴ്ച രാത്രി പത്തുമണിയോടെയാണ് നാട്ടുകാർ കൂട്ടമായി കെഎസ്ഇബി ഓഫീസിലെത്തിയത്. മുന്നറിയിപ്പില്ലാതെയാണ് പലപ്പോഴും വൈദ്യുതി മുടങ്ങുന്നതെന്നും മണിക്കൂറുകളോളം വൈദ്യുതി ലഭിക്കാത്തത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്നും നാട്ടുകാർ പറഞ്ഞു.


ഓക്സിജൻ സപ്പോർട്ട് ആവശ്യമായ രോഗികൾ ഉൾപ്പെടെയുള്ളവർ വൈദ്യുതി മുടക്കം മൂലം ദുരിതത്തിലാകുന്നുണ്ടെന്നും പ്രതിഷേധക്കാർ ആരോപിച്ചു. ശനിയാഴ്ച പുലർച്ചെ 1.30 ന് പോയ വൈദ്യുതി രാവിലെ നാല് മണിക്ക് ശേഷമാണ് പുനഃസ്ഥാപിച്ചതെന്നും വെള്ളിയാഴ്ചയും സമാനമായ രീതിയിൽ വൈദ്യുതി മുടങ്ങിയെന്നും നാട്ടുകാർ പറഞ്ഞു.


തുടർച്ചയായ വൈദ്യുതി മുടക്കിന്റെ കാരണം സംബന്ധിച്ച് കെഎസ്ഇബി കൃത്യമായ വിശദീകരണം നൽകുന്നില്ലെന്നും നാട്ടുകാർ ആരോപിച്ചു. പ്രതിഷേധം ശക്തമായതോടെ പൊലീസ് സ്ഥലത്തെത്തി. പൊലീസ് ഇടപെട്ട് നടത്തിയ ചർച്ചയ്ക്ക് പിന്നാലെ നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ച് മടങ്ങി.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home