ad
Deshabhimani

ലയണൽ മെസിക്ക് പരിക്ക്

messi .
വെബ് ഡെസ്ക്

Published on Aug 03, 2025, 12:58 PM | 1 min read

മയാമി: ലീഗ്‌സ് കപ്പ് മത്സരത്തിനിടെ അർജന്റൈൻ സൂപ്പർതാരം ലയണൽ മെസിക്ക് പരിക്ക്. നെകാക്‌സയുടെ പെനാൽറ്റി ബോക്‌സിലേക്കുള്ള മുന്നേറ്റത്തിനിടെയാണ് സംഭവം. ഞായറാഴ്ച ഇന്റർ മയാമിയും നെകാക്‌സയും തമ്മിലുള്ള മത്സരത്തിന്റെ എട്ടാം മിനിറ്റിലാണ് പരിക്കേറ്റത്. തുടർന്ന് താരം കളം വിടുകയായിരുന്നു.


വെട്ടിച്ച് മുന്നേറുന്നതിനിടെ എതിർതാരങ്ങൾ മെസിയെ വീഴ്ത്തി. ഇതിന് പിന്നാലെയാണ് പേശികൾക്ക് പരിക്കേറ്റത്. മെഡിക്കൽ സംഘം താരത്തെ പരിശോധിക്കുകയും തുടർന്ന് കളം വിടുകയുമായിരുന്നു. പരിക്കിനെ സംബന്ധിച്ച് കൂടുതൽ വ്യക്തത വരേണ്ടതുണ്ട്.


അതേസമയം മെസിയുടെ അഭാവത്തിലും ഇന്റർ മയാമി മത്സരത്തിൽ ജയം സ്വന്തമാക്കി. പെനാൽറ്റി ഷൂട്ടൗട്ടിലാണ് ടീമിന്റെ ജയം. നിശ്ചിതസമയത്ത് ഇരുടീമുകളും രണ്ടുഗോൾവീതമടിച്ച് തുല്യതപാലിച്ചിരുന്നു. ഷൂട്ടൗട്ടിൽ 5-4 നാണ് മയാമിയുടെ ജയം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home